Flash News

ഞണ്ടു മസാല – Crab Masala (അടുക്കള)

March 10, 2019

crab-masalaഎത്ര പേര്‍ക്ക്: 3
തയ്യാറാക്കാന്‍ വേണ്ട സമയം: 10 മിനിറ്റ്
പാചകം ചെയ്യാന്‍ വേണ്ട സമയം: 20 മിനിറ്റ്

ആവശ്യമുള്ള സാധനങ്ങള്‍

• ഞണ്ട് – 6
• ചുവന്ന മുളക് – 6
• മല്ലിപ്പൊടി – 2 ടീസ്പൂണ്‍
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
• തേങ്ങാ തിരുമ്മിയത് – 3 ടേബിള്‍ സ്പൂണ്‍
• പച്ചമുളക് – 2
• തക്കാളി – 1
• കറിവേപ്പില – 1 തണ്ട്
• മഞ്ഞള്‍പ്പൊടി – 3 നുള്ള്
• ചുവന്നുള്ളി – 10
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 4 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

– ഞണ്ട് കഴുകി വൃത്തിയാക്കുക.
– ചുവന്ന മുളകു പൊടിയ്ക്കുക, തിരുമ്മിയ തേങ്ങാ, മല്ലിപൊടി, ചുവന്ന ഉള്ളി ഇവ എല്ലാം കൂടി അരച്ച് കുഴമ്പ് പരുവത്തിലാക്കുക.
– തക്കാളി അരിയുക.
– പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക.
– ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .
– ഇതിലേക്ക് പച്ചമുളക്, തക്കാളി, കറിവേപ്പില, തയ്യാറാക്കി വെച്ച മസാല, മഞ്ഞള്‍ പൊടി, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക.
– ഞണ്ട് ഇതിലേക്ക് ഇടുക.
– മൂടി വെച്ച് തിളയ്ക്കുമ്പോള്‍ തീ കുറയ്ക്കുക.
– ഞണ്ട് വേവുമ്പോള്‍ തീ അണച്ച് വിളമ്പാം.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top