Flash News

പ്രചാരണം തുടങ്ങി എല്‍ഡിഎഫ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകി കോണ്‍ഗ്രസ്; ഇന്ന് തീരുമാനമായേക്കും

March 11, 2019

dc-Cover-frojnj67s76cdrvuadugnmhph6-20160609071730.Medi_തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇതുവരെ ധാരണയിലെത്തിയിട്ടില്ല. എല്‍ഡിഎഫാകട്ടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. രാവിലെ 11 മണിയ്ക്ക് ഡല്‍ഹിയില്‍ ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയേക്കും.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. കോണ്‍ഗ്രസിന്റെ സാധ്യത പട്ടികയില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചേക്കും. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്നു ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചേക്കാനും സാധ്യതയുണ്ട്. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ളവര്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടിയടക്കം 4 എംഎല്‍എമാരാണു പട്ടികയിലുളളത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെ എല്ലാ സിറ്റിങ് എംപിമാരുടെയും പേരുകള്‍ വീണ്ടും നിര്‍ദേശിക്കും.

സാധ്യത പട്ടിക ഇങ്ങിനെ:

തിരുവനന്തപുരം- ശശി തരൂര്‍

ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്

മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ട- ആന്റോ ആന്റണി

ആലപ്പുഴ- കെ സി വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി വിഷ്ണുനാഥ്

ഇടുക്കി- ഉമ്മന്‍ ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്

എറണാകുളം- കെ വി തോമസ്

തൃശൂര്‍  വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍, കെ പി ധനപാലന്‍

ചാലക്കുടി- ബെന്നി ബഹനാന്‍, വി ജെ പൗലോസ്, മാത്യു കുഴല്‍നാടന്‍

ആലത്തൂര്‍- എ പി അനില്‍കുമാര്‍, രമ്യ ഹരിദാസ്, എ ശ്രീലാല്‍

പാലക്കാട്- വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ലതികാ സുഭാഷ്

വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ദിഖ്

കോഴിക്കോട്- എം കെ രാഘവന്‍

കണ്ണൂര്‍- കെ സുധാകരന്‍

വയനാട്- ടി സിദ്ദിഖ്, ഷാനിമോള്‍ ഉസ്മാന്‍, കെ മുരളീധരന്‍, എം എം ഹസന്‍, ടി ആസഫലി

കാസര്‍കോട്- ബി സുബ്ബയ്യ റായ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top