Flash News

സ്ഥാനാര്‍ത്ഥികളിലെ ക്രിമിനലുകള്‍ ആരൊക്കെയെന്ന് ഇനി ജനങ്ങള്‍ അറിയും; ക്രിമിനല്‍ പശ്ചാത്തലം ടിവിയിലും പത്രത്തിലും പരസ്യപ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദേശം

March 11, 2019

d_2ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം ടിവിയിലും പത്രങ്ങളിലും കുറഞ്ഞത് മൂന്ന് തവണയെങ്കിലും പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് വ്യത്യസ്ത തിയതികളിലാണ് പരസ്യം നല്‍കേണ്ടത്. ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ അതും വെളിപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണമെന്ന നിബന്ധന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കുന്നത്. അതിന് ശേഷം ഇത് ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ തങ്ങളുടെ നിര്‍ദശം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഓരോ പാര്‍ട്ടിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ ക്ലിപ്പുകള്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പക്കണം. ഓരോ സംസ്ഥാനത്തും ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്ന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷന് മുമ്പാകെ ബോധിപ്പിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top