Flash News

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചാല്‍ നടപടി: ചീഫ് ഇലക്ടറല്‍ ഓഫീസര്‍

March 11, 2019

ceooതിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ അത് പെരുമാറ്റ ചട്ടലംഘനമാകുമെന്നും നടപടിയെടുക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ. മാതൃകാ പെരുമാറ്റച്ചട്ടം പ്രബല്യത്തില്‍ വന്നതായി ടിക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ചതായും മീണ വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണ്. ശബരിമലയിലെ യുവതീപ്രവേശനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതിനെതിരെ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രീംകോടതി വിധിക്കെതിരെയുള്ളതാവും.” ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു. സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ശബരിമല അടക്കമുളള വിഷയങ്ങളിലെ ചര്‍ച്ച വഴിമാറാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മമായി നീരീക്ഷിക്കും.

ജനുവരി 30ന് അന്തിമ വോട്ടര്‍ പട്ടിക തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. 2,54,87,0,11 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുളളത്. 1,22,97,403 പുരുഷന്മാര്‍,1,31,11,189 സ്ത്രീകള്‍,119 ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെയാണ് കണക്ക്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. 30,47,923 പേര്‍.കുറവ് വോട്ടര്‍മാര്‍ വയനാട്ടിലാണ്. 5,81,245 പേര്‍. വോട്ടര്‍മാര്‍ക്ക് ഇനിയും പേരു ചേര്‍ക്കാനുളള അവസരമുണ്ട്. നോമിനേഷന്‍ പിന്‍വലിക്കുന്ന അന്നുവരെ പേരു ചേര്‍ക്കാന്‍ സാധിക്കും.

ഇതിനായുളള 2 ലക്ഷം അപേക്ഷകള്‍ കൂടി പരിഗണനയിലാണ്. 24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ആകെയുണ്ടാവുക. എല്ലായിടത്തും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും മീണ മുന്നറിയിപ്പ് നല്‍കി.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പത്രസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,54,08,711ആണ്.

1,22,97,403 പുരുഷ വോട്ടര്‍മാരും 1,31,11,189 സ്ത്രീവോട്ടര്‍മാരും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരായി 119 പേരും ഇത്തവണത്തെ വോട്ടര്‍ പട്ടികയിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ്. 30,47,923 വോട്ടര്‍മാരാണ് മലപ്പുറത്തുനിന്ന് വോട്ടര്‍പട്ടികയിലുള്ളത്.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് വയനാടാണ്. 5,81,245 വോട്ടര്‍മാരാണ് ഇത്തവണ വയനാടുള്ളത്.

വോട്ടര്‍പട്ടിക അന്തിമമായിട്ടില്ല.ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം

വോട്ടിങ് മെഷിനേപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം.

ആരോപണങ്ങള്‍ ആരും വിശ്വസിക്കരുത്.

ജനങ്ങളുടെ ഇടയില്‍ സംശയവും ഭയവും പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് വലിയ കുറ്റകൃത്യം അത് അനുവദിക്കാനാകില്ല.

ആരോപണം ഉന്നയിക്കുന്ന ആളുടെ ഉത്തരവാദിത്തമാണ് അത് തെളിയിക്കുക എന്നത്. ആരോപണം ഉന്നയിക്കുന്ന ആള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

ഇലക്ടോണിക് വോട്ടിങ് മെഷിനെപ്പറ്റിയും വിവിപാറ്റ് മെഷിനെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഓരോ ജില്ലയിലും ബോധവത്കരണം നടത്തും.

അടുത്ത 16 ന് എല്ലാ മാധ്യമങ്ങള്‍ക്കുമുന്നിലും വോട്ടിങ് മെഷിനുകള്‍ പ്രദര്‍ശിപ്പിക്കും

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്പ് ഇത്തവണ മുതല്‍ സജീവമാക്കും.

ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ മൊബൈലില്‍ വീഡിയോ, ചിത്രങ്ങള്‍ എന്നിവ എടുത്ത് അയക്കാന്‍ ഏത് പൗരനും സാധിക്കും.

ഇത് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തുക, ഉടനടി നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വോട്ടര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ഓഫീസിലും ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 18004251966 എന്നതാണ് നമ്ബര്‍.

70 ലക്ഷമാണ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചിലവായി നിജപ്പെടുത്തിയിരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളില്‍ ചിലവഴിക്കുന്നുവെങ്കില്‍ അതിന് ചെക്ക്, ഡ്രാഫ്റ്റ് എന്നിവവഴി മാത്രമേ നടത്താന്‍ പാടുള്ളു.

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി

അതിനിടെ, ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ബിജെപി. ശബരിമല പ്രചാരണവിഷയം ആക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

newsrupt_2019-03_127ef98c-3544-4acb-bc99-eeba82f2913a_surendran

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top