Flash News

തിരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

March 11, 2019

court_44കൊച്ചി: സംസ്ഥാനത്ത്ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.

ഫ്ലക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലേക്ക് ശ്യാമിന്റെ ഹര്‍ജിയും മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ച ഗുരുതരമായ പരിസ്ഥിതി പ്രശ്‌നത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെയും  കേന്ദ്ര സര്‍ക്കാരിനെയും മലിനീകരണ ബോര്‍ഡിനെയും ഇലക്ഷന്‍ കമ്മീഷനെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ഘട്ടത്തില്‍ വന്ന ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫ്ലക്സ് പ്രിന്റിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും  കനത്ത തിരിച്ചടിയാവും. ആയിരക്കണക്കിന് ഫ്ലക്സുകളാണ് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ മണ്ഡലത്തിലും ഇറക്കുന്നത്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുന്നത്. വഴിയോരങ്ങളിലും മറ്റും അനുവാദമില്ലാതെ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ബെഞ്ച് ഉത്തരവിട്ടിരുന്നു.അനധികൃതമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളളവരെ പ്രതിയാക്കി മുന്‍പ് കൊച്ചി കോര്‍പ്പറേഷന്‍ കേസെടുത്തിരുന്നു. ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top