Flash News

ആഡിസ് അബാബയില്‍ തകര്‍ന്നു വീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍

March 11, 2019

flightആഡിസ് അബാബ: ഞായറാഴ്ച രാവിലെ ആഡിസ് അബാബയില്‍ തകര്‍ന്നു വീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോക്പിറ്റ് വോയിസ് റെക്കോര്‍ഡററും ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുമാണ് കണ്ടെത്തിയത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഇ.ടി. 302 വിമാനമാണ് ഞായറാഴ്ച രാവിലെ ആഡിസ് അബാബയ്ക്ക് സമീപമുള്ള ബിഷോഫ്തു നഗരത്തില്‍ തകര്‍ന്നുവീണത്. ആഡിസ് അബാബയില്‍നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 32 രാജ്യങ്ങളില്‍നിന്നുള്ള 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഐക്യരാഷ്ട്രസഭാ ജീവനക്കാരും മരിച്ചവരില്‍പ്പെടുന്നു. 32 പേര്‍ കെനിയയില്‍ നിന്നുള്ളവരാണ്. 18 കനേഡിയന്‍ പൗരന്മാരും ഒമ്പത് എത്യോപ്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിനു തകരാര്‍ സംഭവിച്ചെന്നും തിരിച്ചുപറക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടിരുന്നതായി എത്യോപ്യന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 08.44നാണ് ദുരന്തം. കഴിഞ്ഞവര്‍ഷം നവംബറില്‍ എത്യോപ്യന്‍ എയര്‍ ലൈന്‍സ് വാങ്ങിയ പുതുപുത്തന്‍ ബോയിംഗ് 737 വിമാനമാണു തകര്‍ന്നത്.

രാവിലെ 8.38 ന് ബോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന് ആറ് മിനിറ്റിനകം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായി. ആഡിസ് അബാബയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ വയലിലാണ് വിമാനം തകര്‍ന്നുവീണത്. കൊല്ലപ്പെട്ടവരില്‍ 32 കെനിയക്കാരും 17 എത്യോപ്യക്കാരും എട്ടു കാനഡക്കാരും നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇറ്റലി, ചൈന, അമേരിക്ക, ബ്രിട്ടന്‍, ഫ്രാ ന്‍സ് തുടങ്ങി 32 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top