Flash News

കേരളത്തെ യുഡിഎഫ് കൈപ്പിടിയിലൊതുക്കുമെന്ന് സര്‍‌വ്വെ

March 11, 2019

dc-Cover-giribs0q0oa1u7ku1id5dm8ve3-20160602184140.Mediതിരുവനന്തപുരം: പതിനേഴാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം യുഡി‌എഫിന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്. റിപ്പബ്ലിക് ടിവിയുടെ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്‌സ് സര്‍വ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ 20 സീറ്റുകളില്‍ എല്‍.ഡി.എഫിന് വിജയസാധ്യത മൂന്നെണ്ണം മാത്രമെന്നും ബാക്കി 17 സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുമെന്ന് സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി സര്‍വ്വേയില്‍ പറയുന്നു.

അതേസമയം നിലവില്‍ യു.ഡി.എഫിന് 12 എം.പിമാരും എല്‍.ഡി.എഫിന് എട്ട് എം.പിമാരുമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതോടെ എല്‍.ഡി.എഫ് എം.പിമാരുടെ എണ്ണം മുന്നും യു.ഡി.എഫ് എം.പിമാരുടെ എണ്ണം 17 ലേക്കും ഉയരുമെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിനും ബിജെപിക്കും 22 ശതമാനം വോട്ടുകള്‍ ലഭിക്കും എന്നാണ് റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തല്‍. മറ്റുളളവര്‍ക്ക് 13.2 ശതമാനം വോട്ടുകളും ലഭിക്കുമെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും വോട്ട് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കാനും സാധിക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 8 ശതമാനം വോട്ട് ഷെയര്‍ മാത്രമേ കേരളത്തിലുണ്ടായിരുന്നുളളൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top