Flash News

വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

March 12, 2019 , ജോഷി വള്ളിക്കളം

1 Pic Inagurationഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം സംഘടിപ്പിച്ച വിമന്‍സ്‌ഡേ ആഘോഷങ്ങള്‍ വ്യത്യസ്തയിനം പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് നടത്തിയ പരിപാടിയുടെ പൊതു സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഇല്ലിനോയി സ്‌റ്റേറ്റ് റപ്രസന്റേറ്റീവ് മിഷേല്‍ മുസ്സ്മാനും സ്‌പെഷ്യല്‍ ഗസ്റ്റായി ഇന്ത്യന്‍ കണ്‍സ്യൂള്‍ ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖറും പങ്കെടുത്തു.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ചീഫ് ഗസ്റ്റ് മിഷേല്‍ മുസ്സ്മാന്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മിസ് രാജേശ്വരി ചന്ദ്രശേഖറും കത്തീഡ്രല്‍ വികാര്‍ റവ.ഫാ.തോമസ് കടുകപ്പള്ളിയും ആശംസകളര്‍പ്പിച്ചു. വിമന്‍സ് റപ്രസന്റേറ്റീവ് ലീല ജോസഫ് സ്വാഗതവും മേഴ്‌സി കുര്യാക്കോസ് കൃതജ്ഞതയും അര്‍പ്പിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ റോസ് വടകര പരിപാടികളുടെ എം.സി. ആയിരുന്നു. പ്രസ്തുത യോഗത്തില്‍ വച്ച് സമൂഹത്തിന്റെ വിവിധ തുറകളില്‍ ശ്രദ്ധ നേടിയ മലയാളി വനിതകളെ ആദരിച്ചു. ഇല്ലിനോയിലെ ആദ്യത്തെ മലയാളി വനിതാ പോലീസ് സര്‍ജന്റ് ജുവീന ജോയി, കമ്മ്യൂണിറ്റി ലീഡര്‍ മറിയാമ്മപ്പിള്ള, കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നേഴ്‌സിംഗ് ഡയറക്ടര്‍ ബീന ഇണ്ടിക്കുഴി, ബിസിനസ് വുമണ്‍ റോബിന്‍ പുതുശേരി എന്നിവരാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ വനിതകള്‍. പ്രസ്തുതയോഗത്തില്‍ വെച്ച് മുട്ടത്തു വര്‍ക്കി ഫൗണ്ടഷന്‍ ഏര്‍പ്പെടുത്തിയ മുട്ടത്ത് വര്‍ക്കി സാഹിത്യ പരിഷത്ത് അവാര്‍ഡ് പ്രസ്തുത എഴുത്തുകാരി രതീദവിക്ക് സമ്മാനിച്ചു.

2 Pic Crowningഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ വനിതകള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. ഗാനമത്സരത്തില്‍ അനുശ്രീ ജിജിത്, മിനി ഏറണാട്ട്, ബ്രിജീറ്റ് ജോര്‍ജ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡിബേറ്റ് മത്സരത്തില്‍ നിഷ മാത്യു എറിക്, ആന്‍ മേരി ബാസ്റ്റിന്‍, അജി മോള്‍ ലൂക്കോസ് എന്നിവര്‍ വിജയികളായി. പ്രോം മേക്ക് ഓവറില്‍ ടെറില്‍ വള്ളിക്കളം, അനുപമ ലൂക്കോസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വെജിറ്റബിള്‍ കാര്‍വിംഗില്‍ നീനു കാട്ടൂക്കാരന്‍, ശോഭ നായര്‍, ട്രസി കണ്ടകുടി എന്നിവരും ഫ്ലവര്‍ അറേഞ്ച്‌മെന്റില്‍ സീത ജോര്‍ജ്, നീനു കാട്ടൂക്കാരന്‍, ട്രസി കണ്ടകുടി എന്നിവരും വിജയികളായി. ഷൈനി ഹരിദാസ്, ഷൈനി തോമസ്, ഷിജി അലക്‌സ്, ജോമോള്‍ ചെറിയതില്‍, ജയ കുളങ്ങര, ടീന കുളങ്ങര എന്നിവര്‍ വിവിധ മത്സരങ്ങളുടെ കോര്‍ഡിനേറ്റേഴ്‌സ് ആയി മത്സരങ്ങള്‍ ഭംഗിയായും ചിട്ടയോടും നടത്തി. വനിതകള്‍ തന്നെ നിര്‍മ്മിച്ച ആര്‍ട്ട് വര്‍ക്കുകളുടേയും കളക്ഷനുകളുടേയും എക്‌സിബിഷന്‍ ബൂത്ത് പ്രത്യേക ശ്രദ്ധ നേടി. ജസി റിന്‍സിയും കാര്‍മ്മല്‍ തോമസുമാണ് അതിന് നേതൃത്വം നല്‍കിയത്.

തുടര്‍ന്ന് മൂന്ന് വിഭാഗത്തിലായി നടത്തിയ യുവരത്‌നം, വനിതാ രത്‌നം, സ്ത്രീരത്‌നം ഫാഷന്‍ പേജന്റ് മത്സരങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ‘യുവരത്‌നം 2019’ വിജയി സിയോണ തരകനെ ‘ഫോമ ക്യൂന്‍ 2018’ സാറാ അനില്‍ ക്രൗണ്‍ അണിയിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി ക്രിസ്റ്റീന്‍ ഫിലിപ്പും സെക്കന്റ് റണ്ണര്‍ അപ്പ് ആയി ജൂലി വള്ളിക്കളവും തിരഞ്ഞെടുക്കപ്പെട്ടു. ‘വനിതാരത്‌നം 2019’ വിജയി ജോസ് ലിന്‍ എടത്തി പറമ്പിലിനെ ‘മിസ് വിന്‍ഡിസിറ്റി 2019’ ഇഷ ജോഗ് കിരീടമണിയിച്ചു. ചാരി വെണ്ടന്നൂര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും മോണിക്ക ശിവ സെക്കന്റ് റണ്ണര്‍ അപ്പ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ‘സ്ത്രീരത്‌നം 2019’ ആയി തിരഞ്ഞെടുക്കപ്പെട്ട രാജി തോമസിനെ ‘മിസ് വിന്‍ഡ് സിറ്റി 2019’ ഇഷ ജോഗ് ക്രൗണ്‍ അണിയിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി റോസമ്മ തെനിയംപ്ലാക്കലും സെക്കന്റ് റണ്ണര്‍ അപ്പായി ശാന്തി ജയ്‌സനും വിജയികളായി. ആകര്‍ഷകമായ റൗണ്ടുകളുമായി വ്യത്യസ്തമായ രീതിയില്‍ നടത്തിയ ഫാഷന്‍ പേജന്റ് കോമ്പറ്റീഷനില്‍ യുവരത്‌നം കോര്‍ഡിനേറ്റേഴ്‌സ് ആയ ഷാന മോഹനും സിനില്‍ ഫിലിപ്പും, വനിതാ രത്‌നം കോര്‍ഡിനേറ്റേഴ്‌സ് ആയ സിമി ജസ്‌റ്റോയും ഷീജ തോമസും സ്ത്രീരത്‌നം കോര്‍ഡിനേറ്റേഴ്‌സ് ആയ ജൂബി വള്ളിക്കളം, സരള വര്‍മ്മ എന്നിവരും അവരുടേതായ വിഭാഗങ്ങളില്‍ അവതാരകരായി ശ്രദ്ധ നേടി. മൂന്ന് വിഭാഗങ്ങളിലെയും വിജയികള്‍ക്ക് 250, 150, 100 ഡോളര്‍ എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

ജനസാന്നിധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ഏവരുടേയും മനംകവര്‍ന്ന വിമന്‍സ് ഡേ പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് റോസ് വടകരയായിരുന്നു. വിമന്‍സ് റപ്രസന്റേറ്റീവുകളായ ലീല ജോസഫിന്റേയും മേഴ്‌സി കുര്യാക്കോസിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികളിലാക്കി നിരവധി വനിതകള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഈ ആഘോഷങ്ങള്‍ ഒരു വന്‍ വിജയമാക്കി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ജോഷി വളിളിക്കളം ട്രഷറര്‍ ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുടേയും ബോര്‍ഡ് മെമ്പേഴ്‌സിന്റേയും സഹകരണം പരിപാടികളുടെ വിജയത്തിന് സഹായിച്ചു.

റോയല്‍ മഹാരാജ കേറ്ററിംഗ് ആണ് വിമന്‍സ്‌ഡേ ആഘോഷങ്ങളുടെ മെഗാ സ്‌പോണ്‍സര്‍ ആയി കടന്നുവന്നത്. കുന്നേല്‍ ഡെന്റല്‍ സെന്റര്‍, ജയ്ബു മാത്യു, പോള്‍&ഡോ.സുമ, ഡൈനാസ്റ്റി പോപ്പര്‍ട്ടീസ്, ജോ&റോസ് വടകര, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ് എന്നീ ഗ്രാന്റ് സ്‌പോണ്‍സേഴ്‌സും മറ്റു സ്‌പോണ്‍സേഴ്‌സും പരിപാടികളുടെ വിജയത്തിനായി ഫൈനാഷ്യല്‍ സപ്പോര്‍ട്ട് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top