Flash News

ധീര ജവാന്മാര്‍ക്ക് സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി

March 12, 2019 , ജിനേഷ് തമ്പി

s1ന്യൂജെഴ്സി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ഭാരതത്തിന്റെ ധീര സൈനീകര്‍ക്കു സ്മരണാഞ്ജലിയുമായി സാധക മ്യൂസിക് അക്കാദമി . മാര്‍ച്ച് 16 വൈകിട്ട് 6 മണിക്ക് ന്യൂജേഴ്സിയിലെ എഡിസണ്‍ ഹോട്ടലിലാണ് (E ഹോട്ടല്‍)
പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത് . സാധക മ്യൂസിക് അക്കാദമിയുടെ സംഗീത വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ദേശഭക്തി ഗാനാഞ്ജലിയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം .

ശ്രീ ദേവദാസന്‍ നായര്‍ (Consul , Community Affairs , Consulate General of India , New york ) ആണ് മുഖ്യാഥിതി.

ന്യൂയോര്‍ക് ആസ്ഥാനമായി ട്രൈസ്റ്റേറ്റ് മേഖലയില്‍ ശുദ്ധ സംഗീതത്തെയും, ലളിത സംഗീതത്തെയും പ്രോത്സാഹിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ട് വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ് ‘സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്’ അക്കാദമി

മാതൃരാജ്യസ്‌നേഹികളായ എല്ലാ ആളുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സാധക മ്യൂസിക് അക്കാദമിയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് 267 -632 -1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top