Flash News

തെരഞ്ഞെടുപ്പ് പ്രചരണവും ശബരിമലയും; നിലാപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; വെല്ലുവിളിയുമായി കുമ്മനം രാജശേഖരന്‍

March 12, 2019

newsrupt_2019-03_d6dc48d2-8bd3-4a7e-9d05-96f9e498e32b_TEEKAതെരഞ്ഞെടുപ്പ് പ്രചരണത്തിന് ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടരുതെന്ന ഉറച്ച നിലപാടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നില്‍ക്കുമ്പോള്‍ അതിനെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരനും രംഗത്തെത്തി. യാതൊരു കാരണവശാലും
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ പ്രസ്താവനക്കെതിരെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതികരിച്ചത്. ആരാധനാലയങ്ങളെ രാഷ്ട്രീയ മത്സരത്തില്‍ നിന്ന് ഒഴിവാക്കണം. വിദ്വേഷപ്രസംഗം തടയാന്‍ കര്‍ശന പരിശോധനകള്‍ നടത്തും. ഇതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കും. ഇക്കാര്യം നാളത്തെ സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കുമെന്നാണ് ടീക്കാറാം മീണ പറഞ്ഞിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം, ദൈവം തുടങ്ങിയവ പ്രചാരണത്തിന് ഉപയോഗിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികല്‍ കാണിക്കുന്ന തോന്നിയവാസം നോക്കിയിരിക്കില്ല. മാതൃകാപെരുമാറ്റച്ചട്ടവും സുപ്രീം കോടതിവിധിയും കര്‍ശനമായി നടപ്പിലാക്കും. പെരുമാറ്റച്ചട്ടം വീട്ടുവീഴ്ച്ചയില്ലാതെ നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്ത് നല്‍കി.

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഉത്തരവിട്ട തെരഞ്ഞെടുപ്പ് ഓഫീസറെ വെല്ലുവിളിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ശബരിമല പ്രചാരണവിഷയം ആക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ ചര്‍ച്ച ചെയ്യുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും വെല്ലുവിളി നടത്തിയിരുന്നു. ശബരിമല വിഷയം ഉന്നയിക്കാതിരിക്കുന്നത് ഒളിച്ചോട്ടമാണ്. മതധ്രുവീകരണത്തിനല്ല ആരാധന സ്വാതന്ത്ര്യം എന്ന നിലയിലായിരിക്കും ശബരിമലയേക്കുറിച്ച് പരാമര്‍ശിക്കുകയെന്നും കുമ്മനം പറയുകയുണ്ടായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ടീക്കാറാം മീണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്ന നിര്‍ദ്ദേശം സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആരോപിച്ച് ബിജെപി മുന്‍ സംസ്ഥാനസമിതിയംഗം കൃഷ്ണദാസ് പി നായരാണ് ടീക്കാറാം മീണയ്‌ക്കെതിരെ പരാതി നല്‍കിയത്.

ശബരിമല: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്പരാതി കൊടുക്കുമെന്ന് കുമ്മനം

kummaതിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കരുതെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കുമ്മനം രാജശേഖരന്‍. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിക്കാതിരിക്കാനാവില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം അറിയിച്ചു. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതധ്രുവീകരണത്തിനല്ല ആരാധന സ്വാതന്ത്ര്യം എന്ന നിലയില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരാമര്‍ശിക്കും. ഇതില്‍ ശബരിമല ഒരു നിമിത്തം മാത്രമാണ്. ശബരിമലയില്‍ ഇതനുവദിച്ചാല്‍ മലയാറ്റൂര്‍ പള്ളിയിലോ ബീമാ പള്ളിയിലോമാകും അടുത്തത് നടക്കുക. അതുകൊണ്ടിത് ആരാധനാലയങ്ങളുടെ മുഴുവന്‍ പ്രശ്‌നമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തിയിരുന്നു. വിഷയം ചര്‍ച്ചയാക്കരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പ്രചരണായുധമാക്കുമെന്നും സുരേന്ദ്രനന്‍ വ്യക്തമാക്കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top