Flash News

നാലാം ഏകദിനവും ഓസ്‌ട്രേലിയയ്ക്ക്; ബുധനാഴ്ച നിർണ്ണായക മത്സരം

March 12, 2019

inda-vs-australia-mമൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിനപരമ്പരയിലെ മൊഹാലിയിൽ നടന്ന നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ പരാജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ട് വീതം വിജയം സ്വന്തമാക്കി പരമ്പരയില്‍ ഒപ്പമെത്തി. അവസാന ഏകദിനം ബുധനാഴ്ച നടക്കും.

മോശം തുടക്കമായിരുന്നു ഓസീസിന് . എന്നാൽ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപും (105 പന്തില്‍ 117), ഉസ്മാന്‍ ഖവാജ (99 പന്തില്‍ 91)യും അഷ്ടണ്‍ ടര്‍ണറും (42 പന്തില്‍ 82) ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഖവാജ-ഹാന്‍ഡ്സ്‌കോംപ് സഖ്യം 192 റണ്‍സ് എടുത്തു.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67ഉം യൂസ്‌വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80ഉം കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി  ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇന്ത്യ 359 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍വച്ചത്. ധവാന്‍ സെഞ്ചുറിയും(143) രോഹിത് അര്‍ദ്ധ സെഞ്ചുറിയും(95) നേടി. ഓസീസിനായി 10 ഓവറില്‍ 70 റണ്‍സ് വഴങ്ങിയെങ്കിലും കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് നേടി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top