Flash News

ആസ്തി ബാധ്യതാ വിവരം സമര്‍പ്പിക്കാന്‍ വീഴ്ച വരുത്തി; പട്ടാമ്പി നഗരസഭയിലെ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

March 12, 2019

image (1)പാലക്കാട്: പട്ടാമ്പി നഗരസഭയിലെ 24 കൗണ്‍സിലര്‍മാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അയോഗ്യരാക്കി. കേരളാ മുനിസിപ്പാലിറ്റി ആക്റ്റിലെ ചട്ടം 143-എ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ ആസ്തി-ബാധ്യതാ വിവരം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. കൗണ്‍സിലര്‍മാരുടെ തന്നെ പരാതിയില്‍ പരാതിക്കാരെ ഉൾപ്പെടെയാണ് അയോഗ്യരാക്കിയിട്ടുള്ളത്.

2015 നവംബര്‍ 12ന് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി ചുമതലയേറ്റ ഇവര്‍ 30 മാസത്തിനുള്ളില്‍ നിശ്ചിത ഫോറത്തില്‍ ആസ്തി-ബാധ്യതാ വിവരങ്ങള്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അര്‍ബന്‍ അഫയേഴ്‌സ് മേഖലാ ജോയിന്‍റ് ഡയറക്റ്റര്‍ക്ക് സമര്‍പ്പിക്കണമായിരുന്നു. എന്നാൽ വിവരങ്ങൾ സമർപ്പിക്കുന്നതിൽ ആകെയുള്ള 28 കൗൺസിലർമാർ 24 പേരും വീഴ്ച വരുത്തി. ഇതോടെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 91(പി) പ്രകാരം 24 പേരേയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരൻ അയോഗ്യരായി പ്രഖ്യാപിക്കുകയായിരുന്നു.

കൗണ്‍സിലര്‍മാരായ ഉമ്മര്‍ പാലത്തിങ്കല്‍, കെ.സി മണികണ്ഠന്‍, കെ‌.വി.എ ജബ്ബാര്‍, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുല്‍ നസീര്‍, എ.കെ അക്ബര്‍, അബ്ദുല്‍ ഹക്കീം റാസി, കെ. ബഷീര്‍, ബള്‍ക്കീസ്, വിനീത ഗിരീഷ്, മുനീറ, കെ. ജയലേഖ, കൃഷ്ണവേണി, ഗിരിജ, സുനിത. പി.പി, ആമിന, ഷീജ, സംഗീത, പി. സുബ്രഹ്മണ്യന്‍, റഹ്‌നാ ബി, എം.വി ലീല, എന്‍. മോഹനസുന്ദരന്‍, പി. ഗീത, കെ.സി ഗിരിഷ് എന്നിവര്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. സ്ഥാനം നഷ്ടപ്പെട്ടവരില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഉള്‍പ്പെടുന്നു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.സി ഗിരിഷ്, പി. ഗോപാലന്‍, കെ. പ്രകാശന്‍, സി.എം ഇര്‍ഷാദ്, ജിതീഷ്, എം. അസീസ്, എം.കെ സുന്ദരന്‍, എ.പി കൃഷ്ണവേണി എന്നിവര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്‍റെ നടപടി. അയോഗ്യരാക്കിവരുടെ കൂട്ടത്തില്‍ പരാതിക്കാരായ കെ.സി ഗിരിഷും കൃഷ്ണവേണിയും ഉള്‍പ്പെടും. ഭൂരിപക്ഷ അംഗങ്ങളും അയോഗ്യരാക്കപ്പെട്ടതിനാല്‍ മുനിസിപ്പാലിറ്റി ആക്റ്റിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പല്‍ കൗണ്‍സിലിനെ പിരിച്ച് വിടേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top