Flash News

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം

March 13, 2019

b-horzതിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് നടുറോഡില്‍ പെട്രോളൊഴിച്ച് തീ കൊളുത്തപ്പെട്ട പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി കൊച്ചിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റതിന് പുറമേ വയറിന് കുത്തേല്‍ക്കുകയും ചെയ്ത പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്.

ഇന്നലെയാണ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ അജിന്‍ റെജിന്‍ മാത്യു എന്നയാള്‍ ആക്രമിച്ചത്. കോളേജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. തിരുവല്ല ചിലങ്ക ജങ്ഷനില്‍ കാത്തു നിന്ന അജിന്‍ പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയതിന് ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടി വെള്ളമൊഴിച്ച് തീയണയ്ക്കുകയും തിരവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

thiruvallaപ്ലസ് ടു മുതല്‍ അജിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താല്‍പ്പര്യം കാണിച്ചിരുന്നില്ല. പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അതെല്ലാം നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് അയാള്‍ പെണ്‍കുട്ടിയോട് ക്രൂരമായി പ്രതികാരം ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാതിരുന്ന അജിനെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നുമാണ് അജിന്‍ പൊലീസിന് നല്‍കിയ മൊഴി.

പെണ്‍കുട്ടിയുടെ മുടിയില്‍ തീപടര്‍ന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവിന്റെ ശല്യമുള്ള കാര്യം പെണ്‍കുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. നാല് ദിവസമായി പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു എന്നും അവര്‍ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട എസ് പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top