Flash News

അനധികൃത സ്വത്ത് സമ്പാദന കേസ് : മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി

March 13, 2019

babu_7

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്ന് കോടതി. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു നല്‍കിയി ഹര്‍ജി തള്ളിയാണ് നടപടി.

എംഎല്‍എ എന്ന നിലയ്ക്ക്  തനിക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ വിജിലന്‍സ് പരിഗണിച്ചില്ലെന്നും ഇതാണ് അധിക സ്വത്തായി കണ്ടെത്തിയതുമെന്ന  ബാബുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. 2001 ജൂലൈ  മുതല്‍ 2016 മെയ് വരെയുളള കാലയളവില്‍ 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 52.27 ലക്ഷം രൂപയാണ് ബാബുവിന്റെ അംഗീകൃത വരുമാനം. ഇതില്‍ 49.78 ലക്ഷം രൂപ ചെലവാക്കി. വിജിലന്‍സ് പരിശോധനാ സമയത്ത് 28.82 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സിന്റെ ആരോപണം.

ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും. പ്രതികരണ വേദി നല്‍കിയ പരാതിയില്‍ എരണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. ജനുവരിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top