Flash News

ഇന്നത്തെ നക്ഷത്ര ഫലം (13 മാര്‍ച്ച് 2019)

March 13, 2019

ASTROLOGY CHARTഅശ്വതി : മുടങ്ങിക്കിടപ്പുളള പദ്ധതികള്‍ പുനരാരംഭിക്കും. അവസരങ്ങള്‍ പ്രയോജ നപ്പെടുത്തുവാന്‍ സാധിക്കും. അദ്ധ്വാനഭാരം കുറയും. കീഴ്ജീവനക്കാര്‍ക്ക് പരിശീല നം നല്‍കും.

ഭരണി : ആഗ്രഹങ്ങള്‍ സഫലമാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച സ്ഥാപനത്തില്‍ ചേരു വാന്‍ സാധിക്കും. ഓർമശക്തി വർധിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും.

കാര്‍ത്തിക : സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. സ്വപ്നസാക്ഷാത്കാരമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. ചര്‍ ച്ചകളില്‍ വിജയിക്കും.

രോഹിണി : ഉപരിപഠനത്തിനു ചേരും. വിജ്ഞാനം ആര്‍ജ്ജിക്കും. പുതിയ വാഹനം വാങ്ങും. ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം മുടക്കും.

മകയിരം : സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകും. സന്താനങ്ങളോ ടൊപ്പം താമസിക്കുവാനിടവരും. ആഗ്രഹസാഫല്യമുണ്ടാകും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.

തിരുവാതിര : മേലധികാരിയുടെ ദുസ്സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കും. കാര്യനിർവഹണശക്തിയും മനോധൈര്യവും വർധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും.

പുണര്‍തം : പുതിയ ഗൃഹം വാങ്ങുവാന്‍ അന്വേഷിക്കും. അര്‍പ്പണമനോഭാവം വർധിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധുക്കള്‍ വിരുന്നുവരും. ലഭിച്ച പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനാകും.

പൂയ്യം : ആത്മവിശ്വാസത്തോടു കൂടി പരീക്ഷ എഴുതും. സൗഹൃദസംഭാഷണത്തിന് സാഹചര്യമുണ്ടാകും. പല വിധ സൗകര്യങ്ങള്‍ക്കുമായി പട്ടണത്തിലേക്ക് താമസം മാറ്റും.

ആയില്യം : പാഴ്വാക്കുകള്‍ അബദ്ധമായിത്തീരും. എതിര്‍പ്പുകളെ അതിജീവിക്കേണ്ടതായിവരും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. കീഴ്ജീവനക്കാരുടെ ശ്രദ്ധ ക്കുറവുകൊണ്ട് യന്ത്രത്തകരാറും പണനഷ്ടവും ഉണ്ടാകും.

മകം : ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ആര്‍ജവമുണ്ടാകും. അസുഖ ങ്ങള്‍ക്ക് ആയുർവേദ ചികിത്സ തുടങ്ങും. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരി യ്ക്കുവാന്‍ തയാറാകും.

പൂരം : പുതിയ കർമമേഖലകള്‍ക്കു രൂപരേഖ തയ്യാറാകും. സന്താനങ്ങള്‍ക്കുവേണ്ടി ഭൂമി വാങ്ങും. പ്രവര്‍ത്തനക്ഷമത വർധിക്കും. കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെ ടുക്കും.

ഉത്രം : ഏറ്റെടുത്ത ഉദ്യമം വിജയിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും.

അത്തം : ശുഭകർമങ്ങളില്‍ ഏര്‍പ്പെടുന്നത് നന്നല്ല. ചുമതലകള്‍ മറ്റൊരാളെ ഏൽപ്പിക്കരുത്. മാതൃപിതൃ സന്താനസംരക്ഷണം ആശ്വാസമുണ്ടാക്കും. മനോധൈര്യം കുറയും.

ചിത്ര : ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുഭവം കുറയും. ഉദ്യോഗം ഉപേക്ഷിക്കരുത്. തീരുമാനങ്ങളില്‍ ഔചിത്യം കുറയും. സാമ്പത്തികക്രയവിക്രയങ്ങളില്‍ സൂക്ഷിയ്ക്കണം. അജ്ഞാതസന്ദേശം മനോവിഷമമുണ്ടാക്കും.

ചോതി : മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിഷമഘട്ടങ്ങളെ തരണം ചെയ്യും. അപര്യാപ്തതകള്‍ പരിഹരിക്കും. പണം കുറച്ചുകൊണ്ട് കരാർ ജോലി ഏറ്റെടുക്കരുത്.

വിശാഖം : പുതിയ സുഹൃത്ബന്ധം വന്നുചേരും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങ ള്‍ മനസ്സമാധാനത്തിനു വഴിയൊരുക്കും. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കും.

അനിഴം : സത്യാവസ്ഥ ബോധിപ്പക്കാന്‍ സാധിക്കും. സുഹൃത്സഹായഗുണമു ണ്ടാകും. വിദേശയാത്രാനുമതി ലഭിക്കും. വ്യവസായം നവീകരിക്കുവാന്‍ തീരുമാനിക്കും.

തൃക്കേട്ട : മേലധികാരിയുടെ ആജ്ഞകള്‍ അര്‍ധമനസ്സോടുകൂടി അനുസരിക്കും. ഗൃ ഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ദുസ്സൂചനകള്‍ ലഭിച്ചതിനാല്‍ സംയുക്തസംരംഭങ്ങളില്‍ നിന്നും പിന്മാറും. .

മൂലം : പുണ്യതീര്‍ത്ഥദേവാലയദര്‍ശനവും, സമാധാനവും, സ്വസ്ഥതയും ആഗ്രഹസാഫല്യവും, വിദേശയാത്രയും ഉണ്ടാകും. സന്താനസംരക്ഷണമുണ്ടാകും. കഫനീര്‍ദ്ദോഷരോഗങ്ങള്‍ വർധിക്കും. ദേഹാസ്വാസ്ഥ്യം വർധിക്കും.

പൂരാടം : ആപല്‍ഘട്ടങ്ങള്‍ തരണം ചെയ്യും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കുവാന്‍ തയാറാകും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അര്‍പ്പണമനോഭാവ ത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും.

ഉത്രാടം : അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടും. സംയുക്തസംരംഭത്തില്‍ നിന്നും പി ന്മാറും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സുഹൃത്സഹായം തേടും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

തിരുവോണം : അപ്രിയസത്യം തുറന്നുപറയുവാന്‍ തയാറാകും. മേലധികാരിയുടെ പ്ര തിനിധിയായി പ്രവര്‍ത്തിക്കും. വ്യത്യസ്തമായ ആശയങ്ങള്‍ ആവിര്‍ഭവിക്കും. ശാ സ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

അവിട്ടം : സുഹൃത്സഹായഗുണം ഉണ്ടാകും. യാത്രാക്ലേശത്താല്‍ നിശ്ചിതസമയത്ത് ഒരു കാര്യവും സാധക്കുകയില്ല. സമകാലീനസംഭവങ്ങളോടു പ്രതികരിക്കും.

ചതയം : തൊഴില്‍ തര്‍ക്കം രൂക്ഷമാകും. ആശയങ്ങളിലെ അവ്യക്തത കുടുംബതര്‍ക്ക ത്തെ സൂചിപ്പക്കുന്നു. ഉത്തരവാദിത്ത്വത്തില്‍ നിന്നും വ്യതിചലിക്കരുത്. പണം കടം കൊടുക്കരുത്. ഓർമശക്തി കുറയും.

പൂരോരുട്ടാതി : കാഴ്ചപ്പാടിന്‍റെ വ്യത്യസ്തകളാല്‍ സംയുക്തസംരംഭത്തില്‍ നിന്നു പി ന്മാറും. ദേഹാസ്വാസ്ഥ്യത്താല്‍ അവധിയെടുക്കും. ദമ്പതികള്‍ സൗമ്യസമീപനം സ്വീകരിക്കണം. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും.

ഉത്രട്ടാതി : വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുതിയ സംരംഭങ്ങളെപ്പറ്റി പുനരാലോചിക്കും. ഈശ്വരപ്രാർഥനകളാല്‍ മനസ്സമാധാനമുണ്ടാകും. വിമര്‍ശങ്ങളെ അതിജീവിക്കും.

രേവതി : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. സജ്ജനസംസര്‍ഗ്ഗത്താല്‍ സ ദ്ചിന്തകള്‍ വർധിക്കും. തൃപ്തിയായ വിഷയത്തില്‍ ഉപരിപഠനത്തിനു ചേരും. വിവേ കത്തോടു കൂടിയ സമീപനം സർവകാര്യവിജയങ്ങള്‍ക്കു വഴിയൊരുക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top