Flash News

മാണ്ഡ്യ ലോക്‌സഭാസീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ‘ക്ലാര’ (സുമലത)

March 13, 2019

MV5BZTMxMzkyZTItODc3ZS00MDU4LTliOWUtMDI2YThlOGRjOTQ4XkEyXkFqcGdeQXVyMjkxNzQ1NDI@__V1_UY317_CR0,0,214,317_AL_മാണ്ഡ്യ: മലയാളികളുടെ പ്രിയപ്പെട്ട ‘ക്ലാര’യായ സുമലത തീരുമാനിച്ചുറച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്. മാസങ്ങൾക്കു മുൻപ് അന്തരിച്ച തന്റെ ഭർത്താവ് അംബരീഷിന്റെ മാണ്ഡ്യ മണ്ഡലം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നാണ് സുമലതയുടെ പ്രഖ്യാപനം.താൻ തന്നെ മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. മാണ്ഡ്യ ലോക്‌സഭാ സീറ്റ് ജനതാദളിന് വിട്ടു കൊടുക്കാനുള്ള നീക്കത്തിനെതിരെയാണ് സുമലത രംഗത്തിറങ്ങിയിട്ടുള്ളത്.

കന്നട ചലച്ചിത്രലോകത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്ന അംബരീഷ് 1998 മുതല്‍ 2009 വരെ കോൺഗ്രസിന്റെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. മന്‍മോഹന്‍സിംങ് മന്ത്രിസഭയില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നവംബർ 24-നാണ് അംബരീഷ് അന്തരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റ് ഘടകകക്ഷിയായ ജനതാദളിന് നല്‍കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാഴ്ചയായി മാണ്ഡ്യ ജില്ലയില്‍ പര്യടനം നടത്തുന്ന സുമലത കഴിഞ്ഞ കര്‍ണാടക നിയമസഭാ ഇലക്ഷനില്‍ മത്സരിച്ചു പരാജയപ്പെട്ട ഡോ: രവീന്ദ്രയെ സന്ദര്‍ശിച്ചു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്ക് മാണ്ഡ്യ സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു രവീന്ദ്ര. സുമലതയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രവീന്ദ്ര നിരാഹാരം അവസാനിപ്പിച്ചു. മുന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് ഡോ.രവീന്ദ്ര.

“മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കണോ, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകണോ എന്നതുമാത്രമാണ് തീരുമാനിക്കാനുള്ളത്. മാര്‍ച്ച് 18ന് തീരുമാനം പ്രഖ്യാപിക്കും”- സുമലത പറഞ്ഞു.

മാണ്ഡ്യ ജില്ലയിലെ പല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സുമലതക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അംബരീഷ് ഫാന്‍സ് നഗരത്തില്‍ സുമലതയുടെ കൂറ്റന്‍ ഫ്ലക്‌സുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

62900932


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top