Flash News

കൈയ്യൂക്ക് കാണിച്ച് കോടതിവിധിയെ അവഗണിച്ച ഡീന്‍ കുര്യാക്കോസിനെതിരെ കുരുക്കുകള്‍ മുറുകുന്നു

March 13, 2019

newsrupt_2019-03_1c97ecb6-3eec-4bf9-be2b-651aa5fa4252_DEANകോടതി വിധിയെപ്പോലും കാറ്റില്‍ പറത്തി കൈയ്യൂക്ക് കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ കുരുക്കുകള്‍ മുറുക്കി സര്‍ക്കാര്‍. കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനെതിരെ 193 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമല വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത 11 നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ പലയിടങ്ങളിലും ആക്രമണങ്ങളുണ്ടായതിനേത്തുടര്‍ന്നുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കൂര്യാക്കോസിനെ പ്രതിയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തി ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതികളാക്കി കേസെടുക്കാനും നിര്‍ദ്ദേശമുണ്ടായി.

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിച്ചപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നതായിരുന്നു പ്രധാന നിര്‍ദേശം. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ അര്‍ധരാത്രിയിലാണ് ഡീന്‍ കുര്യാക്കോസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറഞ്ഞിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top