Flash News

ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിഷേധം

March 13, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_33173398

ചിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയ്യില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ബില്ലിനെതിരേ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അതിയായ ആശങ്കയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്നതും മതനിരപേക്ഷതയ്ക്കു നിരക്കാത്തതുമായ നിയമ നിര്‍മ്മാണത്തില്‍ നിന്നും കേരള നിയമ പരിഷ്കാര കമ്മീഷന്‍ പിന്മാറണമെന്നും എസ്.എം.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

ആന്റോ കവലയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം, കുര്യാക്കോസ് ചാക്കോ, മേഴ്‌സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, സജി വര്‍ഗീസ്, ടോം വെട്ടികാട്ട്, ജോസഫ് നാഴിയംപാറ, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിഷേധം”

 1. Joseph says:

  ഷിക്കാഗോ രൂപതയുടെ സമാന്തര സംഘടനയായ എസ് എം സി സി യിലെ പിള്ളേര്‍ കേരളത്തിലെ ചര്‍ച്ച് ആക്റ്റിനെതിരെ പ്രതിഷേധം നടത്തിയ ഈ വാര്‍ത്ത ഒരു തമാശയായി തോന്നുന്നു. ചര്‍ച്ച് ആക്റ്റ് എന്തെന്ന് മനസിലാകാതെയുള്ള പ്രതിഷേധം തികച്ചും വിചിത്രമാണ്. പുരോഹിതര്‍ക്ക് തന്നെയും ചര്‍ച്ച് ആക്റ്റ് എന്തെന്ന് അറിയില്ല. ഇടയ ലേഖനവും ദീപികയും മാത്രമേ അവര്‍ വായിക്കുള്ളൂ.

  ഇന്നത്തെ വ്യവസ്ഥിതിയില്‍ പുരോഹിതരും മെത്രാന്മാരുമാണ് സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ചര്‍ച്ച് ആക്റ്റ് അനുസരിച്ച് ഈ സ്വത്തുക്കളുടെ അവകാശം വിശ്വാസികളുടെ തിരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് ബോര്‍ഡിനെ ഏല്‍പ്പിക്കുന്നു. വെറുതെ സര്‍ക്കാര്‍ തങ്ങളുടെ സഭാസ്വത്തുക്കള്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞു ഇതുപോലെയുള്ള മണ്ടന്‍ പ്രസ്താവനകള്‍ നടത്താതെ ഇരിക്കുക.

  ഇന്നുള്ള സഭാനിയമങ്ങളില്‍ ചില പുരോഹിതര്‍ മാത്രം ആഡംബര ജീവിതം നടത്തുന്നു. ആര്‍ഭാട ജീവിതത്തിനുള്ള ചെലവുകള്‍ എവിടെനിന്ന് ലഭിക്കുന്നുവെന്ന് ഒരു അല്‍മായനും അറിയില്ല.

  സഭയുടെ സ്വത്തുക്കള്‍ വിരലില്‍ എണ്ണാവുന്ന പുരോഹിതര്‍ കൈകാര്യം ചെയ്യുന്നു. അഴിമതികളുടെ കൂമ്പാരമാണ് സഭയില്‍ ഇന്ന് നടപ്പിലുള്ളത്.

  ചര്‍ച്ച് ആക്റ്റ് പാസായാല്‍ പുരോഹിതര്‍ക്ക് കൃത്യമായ ശമ്പളം നിശ്ചയിക്കുന്നത് ട്രസ്റ്റി ആയിരിക്കും. ഓരോ പുരോഹിതനും മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനുള്ള സംവിധാനവും പുതിയ ട്രസ്റ്റ് ബോര്‍ഡിന് തീരുമാനിക്കാന്‍ സാധിക്കും. കേരളത്തിലെ പുരോഹിതര്‍ ഇപ്പോള്‍ മാസം 5000 രൂപ ശമ്പളം മുതലാണ് ജീവിക്കുന്നത്. അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളവും ലഭിക്കണം. അതിന് ഒരു പുതിയ നിയമ സംവിധാനവും ആവശ്യമായി വരും. ഇന്നത്തെ ജീവിത നിലവാരമനുസരിച്ച് തുച്ഛമായ ശമ്പളം കൊണ്ട് പുരോഹിതര്‍ക്കും പള്ളി ജീവനക്കാര്‍ക്കും ജീവിക്കാന്‍ സാധിക്കില്ല. അതുപോലെ മഠത്തിലെ അന്തേവാസികളായ കന്യാസ്ത്രികള്‍ക്കും ഒരു നിശ്ചിത തുക പോക്കറ്റ് മണി കൊടുക്കാനും ഈ ട്രസ്റ്റി ബോര്‍ഡിന് സാധിക്കും.

  ഏതെങ്കിലും ഒരു അച്ചന്‍ പറഞ്ഞുവെന്ന് പറഞ്ഞുകൊണ്ടുള്ള ഇത്തരം പ്രതിഷേധങ്ങള്‍ കാര്യവിവരങ്ങള്‍ മനസിലാക്കാതെയുള്ളതാണ്. അത് എസ് എം സി സി ഷിക്കാഗോ പ്രവര്‍ത്തകര്‍ മനസിലാക്കുന്നത് നന്നായിരിക്കും. ചര്‍ച്ച് ആക്റ്റ് എന്തെന്ന് ആദ്യം ഒന്ന് പഠിച്ചിട്ടു പ്രമേയം പാസാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. പള്ളിസ്വത്തുക്കള്‍ അല്‍മായരുടെ ട്രസ്റ്റി ബോര്‍ഡ് നിയന്ത്രണത്തിലായാല്‍ സര്‍ക്കാരിന് ഒരു പൈസ പോലും ലഭിക്കില്ലെന്നും അറിയുക. സഭയുടെ അവസാനത്തെ പൈസയുടെ ചെലവ് വരെ കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള സംവിധാനവും നിയമമാക്കും.

  ഭരണഘടനയുടെ ഒരു ന്യൂനപക്ഷ അവകാശവും നഷ്ടപ്പെടുന്നില്ല. അത് വിവരം ഇല്ലാതെ ചില പുരോഹിതരുടെ പ്രൊപ്പഗണ്ടയാണ്. ചര്‍ച്ച് ആക്റ്റ് വന്നാലും സഭയെന്ന നയാമിക വ്യക്തിത്വത്തിന് യാതൊരു കോട്ടവും തട്ടില്ല. മറിച്ച് സഭയുടെ തലപ്പത്തുള്ള പുരോഹിതരാണ് ഭരണഘടനാവകാശങ്ങളെ ധിക്കരിക്കുന്നത്. അവര്‍ ഭരണഘടനയെ വെല്ലുവിളിച്ച് വിദേശ നിയമമായ കാനോന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top