Flash News

വൈകല്യത്തെ അപഹസിക്കുന്ന മോദിയോ, തന്നെ പേരു വിളിക്കാന്‍ ആവശ്യപ്പെട്ട രാഹുലോ; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി രാഹുലും വിദ്യാര്‍ത്ഥികളുമായുള്ള സംവാദം

March 13, 2019

rahulചെന്നൈ: രാഹുല്‍ ഗാന്ധിയും സ്‌റ്റെല്ല മേരിസ് വുമണ്‍സ് കോളജിലെ വിദ്യാര്‍ഥികളും നടന്ന സംവാദം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി. തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയോട് എന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടതാണ് അതില്‍ ഏറ്റവും പ്രധാനം. ഇതോടെ സംവാദ പരിപാടിക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി. ഉത്തരാഖണ്ഡിലെ ഖരഗ്പുരില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്ലെക്‌സിയ രോഗികളെ പ്രധാനമന്ത്രി അപമാനിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഇടപെടലിനെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

‘ഞാന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടിരിക്കുകയാണ്. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം വളരെ വളരെ ദേഷ്യത്തിലാണെന്നും കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്‌നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് കുറഞ്ഞത് എന്റെ ഭാഗത്തുനിന്ന് ഞാനെങ്കിലും സ്‌നേഹം കാണിക്കണമെന്ന്. എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്‌നേഹം തോന്നിയിരുന്നുവെന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതെന്തിനെന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രാവിലെ 11ന് ചെന്നൈയിലെത്തിയ രാഹുല്‍ സ്‌റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്. സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഒന്നിച്ചുള്ള മറുപടി. റോബര്‍ട്ട് വാദ്രക്കെതിരെ ഏതന്വേഷണവും നടക്കട്ടെ എന്നും, എന്നാല്‍ റഫാല്‍ അഴിമതിയില്‍ മോദിക്കെതിരെയും അന്വേഷണം വേണമെന്നും ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ എല്ലാ പൗരന്‍മാരുടെയും മിനിമം വരുമാനം, സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ പൗരന്‍മാരുടെയും മിനിമം വരുമാനം കണക്കാക്കി മിനിമം വരുമാനത്തില്‍ താഴെയുള്ളവര്‍ക്ക മിനിമം വരുമാനം സര്‍ക്കാര്‍ നേരിട്ട് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. മാത്രമല്ല പാര്‍ലമെന്റിലും, നിയമസഭകളിലും കൂടാതെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നെയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലെ സത്രീകള്‍ മെച്ചപ്പെട്ട രീതിയിലാണ് പരിചരിക്കപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ സ്ഥിതി ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഓഖി ദുരന്തത്തില്‍ കേന്ദ്രം മല്‍സ്യത്തൊഴിലാളികളെ സഹായിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു.

തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകര്‍ക്കാനാണ് ചില കക്ഷികളുടെ ശ്രമമെന്ന് രാഹുല്‍ ആരോപിച്ചു. തമിഴ് ഭാഷയെ തകര്‍ക്കാന്‍ നരേന്ദ്ര മോദിയെയും ആര്‍.എസ്.എസിനെയും അനുവദിക്കില്ലെന്ന് രാഹുല്‍ നാഗര്‍കോവിലില്‍ പറഞ്ഞു. ഒരു ഭാഷ മാത്രം മതിയെന്നാണ് മോദിയുടെ നയമെന്നും രാഹുല്‍ ആരോപിച്ചു. നാഗര്‍കോവിലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. തമിഴ്‌നാട്ടിലെ സര്‍ക്കാരിനെ ഡല്‍ഹിയില്‍ ഇരുന്ന് നിയന്ത്രിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് പറഞ്ഞ രാഹുല്‍, മോദി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്നുവെന്നും ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top