Flash News

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ നാലാം തവണയും എതിര്‍ത്ത് ചൈന

March 14, 2019

482299_67388575യുണൈറ്റഡ് നാഷന്‍സ്: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ നാലാം തവണയും എതിര്‍ത്ത് ചൈന. മസൂദ് അസ്ഹറിനെതിരായ ഉപരോധ നടപടികള്‍ പഠിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. ഉപരോധം പാസായിരുന്നെങ്കില്‍ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും യാത്രാവിലക്കും ഏര്‍പെടുത്തുമായിരുന്നു. മസൂദ് അസ്ഹറിനെ 1267 അല്‍ഖാഇദ സാങ്ഷന്‍ കമ്മിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാനായിരുന്നു പ്രമേയം. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പിലാണ് ചൈന എതിരായി വോട്ട് ചെയതത്.

എന്നാല്‍ രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ട് വരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും പ്രമേയം പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്നും ചൈനയുടെ പേര് പറയാതെ ഇന്ത്യ പറഞ്ഞു.

2016-17 വര്‍ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന എതിര്‍ത്തിരുന്നത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ജെയ്‌ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും ചൈന തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യം എതിര്‍ക്കുകയായിരുന്നു ചൈന. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്. മസൂദിനെ ആഗോള തീവ്രവാദിപ്പട്ടികയില്‍ പെടുത്താന്‍ പാക്കിസ്ഥാനു താല്‍പര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അല്‍ഖായിദയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്. ഇതാണ് ചൈന തടയുന്നത്.

നേരത്തേ മൂന്നു തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോള്‍ അസ്ഹര്‍ മരിച്ചെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവിട്ടാണു പാക്കിസ്ഥാന്‍ പ്രതിരോധിച്ചത്. ഇതും പൊളിഞ്ഞു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവല്‍പിണ്ടിയിലെ സേനാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം ‘സുഖമില്ല’ എന്നു പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. മസൂദിനെ യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം അവതരിപ്പിച്ചതിനെ മറികടക്കാനുള്ള പാക്ക് തന്ത്രമാണു മരിച്ചെന്ന പ്രചാരണമെന്നു വിലയിരുത്തലുണ്ടായിരുന്നു.

Masood-azhar-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top