Flash News

കലാകാരന്മാര്‍ക്കും ലൈബ്രറികള്‍ക്കും കൈത്താങ്ങായി സര്‍ഗ്ഗവേദി

March 14, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_47773573സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ കലാസാഹിത്യസംഘടനയായ സര്‍ഗ്ഗവേദി, തങ്ങളുടെ രണ്ടാമത്തെ നാടകമായ പെരുന്തച്ചന്റെ ടിക്കറ്റ് വില്പനയില്‍നിന്നുള്ള ലാഭത്തിന്റെ നല്ലൊരുവിഹിതം കേരളത്തിലെ മൂന്ന് പഴയ കാലത്തെ കലാകാരന്‍ മാരുമായും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ലൈബ്രറികളുമായും പങ്കുവച്ചു.

ഒരുകാലത്തു കേരളമാകെയുള്ള നാടകപ്രേമികള്‍ക്ക് ആവേശമായിരുന്ന ഞാറക്കല്‍ ആന്റണി എന്ന കെ.വി ആന്റണി ചികിത്സക്കു സഹായംതേടുന്നതായി സര്‍ഗ്ഗവേദിയെ അറിയിച്ചത് കേരളത്തില്‍നിന്നുള്ള ചില നാടക പ്രവര്‍ത്തകരാണ്. നൂറുകണക്കിനു വേദികള്‍ പിന്നിട്ടനാടകങ്ങള്‍ സമ്മാനിച്ചകയ്യടികള്‍ക്കും എണ്ണമറ്റപുരസ്കാരങ്ങള്‍ക്കും മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്കാരത്തിനുമിപ്പുറം പുറമ്പോക്ക് സ്ഥലത്തെ ഒറ്റമുറി വീട്ടിലിരുന്ന് കണ്ണീരിന്റെ കഥപറഞ്ഞപ്പോഴാണു ഒരുകാലത്ത് മലയാളനാടകവേദിയില്‍ തിളങ്ങിനിന്നിരുന്ന മുന്‍താരത്തിനു സര്‍ഗ്ഗവേദി ഒന്നരലക്ഷംരൂപയുടെ സഹായംനീട്ടിയത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ പെരുന്തച്ചന്‍ നാടകത്തിന്റെ പ്രദര്‍ശനത്തില്‍ നിന്നുംലഭിച്ച ലാഭത്തിന്റെ നല്ലൊരുഭാഗംജീവിതം തന്നെമലയാള നാടകവേദിയ്‌ക്ക്വേണ്ടി മാറ്റിവച്ച ആന്റണിയെന്ന പഴയകാലനടനുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സര്‍ഗ്ഗവേദി അഭിമാനിക്കുന്നു.

Newsimg2_1959868അഞ്ചല്‍ സ്വദേശിയും സംസ്ഥാനസര്‍ക്കാരിന്റെ മികച്ചസഹനടിക്കുള്ള അവാര്‍ഡ് ജേതാവുമായ കെ.പി.എ.സി പുഷ്പലത, ഡയാലിസിസിനായ ിസഹായം തേടുന്ന പത്രവാര്‍ത്ത കരളലയിക്കുന്നതായിരുന്നു. നാടകവേദികളില്‍ ജനമനസ്സുകള്‍ കീഴടക്കിയ കേരളസര്‍ക്കാരിന്റെ മികച്ചനാടക സഹനടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുഷ്പലത 34 വര്‍ഷം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. അവസാനം വൃക്കരോഗംബാധിച്ച് കിടപ്പിലായ ഈപഴയക ാലനടിയ്ക്ക് സര്‍ഗ്ഗവേദി പെരുന്തച്ചന്‍നാടകത്തില്‍നിന്നും ലഭിച്ചലാഭത്തില്‍ നിന്നും ഒരു ലക്ഷം രൂപസഹായധനം നല്‍കി.

2008 ല്‍ പയ്യന്നൂര്‍ മുരളിയുടെ ട്രൂപ്പിന്റെ നാടകത്തില്‍ അഭിനയിച്ച് തിരിച്ചുപോകുമ്പോള്‍ നാടകവണ്ടി മറിഞ്ഞ് തോളെല്ലുപൊട്ടി നാടകരംഗത്തുനിന്ന് വിരമിച്ചനടിയാണു പറവൂര്‍ വാസന്തി. മുപ്പതില്‍പരം വര്‍ഷംനാടകരംഗത്ത് പ്രവര്‍ത്തിച്ച വാസന്തിയ്ക്ക് 2001 ല്‍ കേരള ഫൈന്‍ആര്‍ട്ട്‌സ് സൊസൈറ്റിനടത്തിയ കേരള പൊഫഷണല്‍ നാടകമത്സരത്തില്‍ എറ്റവുംനല്ലനടിയ്ക്കുള്ള പുരസ്കാരംലഭിച്ചിട്ടുണ്ട്. കൂടാതെ, ആള്‍ ഇന്ത്യറേഡിയോയില്‍ ഡ്രാമ ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് വാസന്തി. ജീവിതം വഴിമുട്ടിനില്‍ക്കുന്ന ഈപഴയകാലനടിയ്ക്ക് സര്‍ഗ്ഗവേദി അന്‍പതിനായിരം രൂപതങ്ങളുടെ നാടകത്തിന്റെ ലാഭത്തില്‍ നിന്നും നല്‍കുകയുണ്ടായി.

Newsimg3_554978822018ലെ പ്രളയംകേരളത്തില്‍ജനങ്ങളുടെ ഭവനങ്ങളിലും ജീവിതങ്ങളിലുംമ ാത്രമല്ല, സമൂഹത്തിന്റെ വെളിച്ചമായും അറിവുപകരുന്ന കേന്ദ്രങ്ങളായും നിലനിന്നിരുന്ന പുസ്തകലൈബ്രറികളിലും ദുരന്തംവിതച്ചു. പല ലൈബ്രറികെട്ടിടങ്ങള്‍ക്ക് കേടുകള്‍ പറ്റുകയും വിലപിടിച്ച പുസ്തകങ്ങള്‍ പ്രളയജലത്തിന്റെ പേക്കൂത്തില്‍ നശിക്കുകയും ചെയ്തു. ഈഅവസരത്തിലാണു ചെറുതെങ്കിലും തങ്ങളാല്‍കഴിയുന്ന സഹായവുമായി സര്‍ഗ്ഗവേദിയെത്തിയത്. പ്രളയം ദുരന്തനാടാക്കിമാറ്റിയ ചേന്ദമംഗലത്തെ നായര്‍ സമാജം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ലൈ ബ്രറിയ്ക്ക് അന്‍പതിനായിരം രൂപയുടെ പുസ്തകങ്ങളും ഗോതുരുത്ത് ലൈബ്രറിയ്ക്ക് ഇരുപത്തിഅയ്യായിരംരൂപയുടെ പുസ്തകങ്ങളും സര്‍ഗ്ഗവേദി ഡി. സി. ബുക്‌സില്‍ നിന്നും വാങ്ങി സമ്മാനിയ്ക്കുകയുണ്ടായി.

തങ്ങളാല്‍ കഴിയുന്നരീതിയില്‍ പഴയകാല നാടകകലാകാരന്മാര്‍ക്ക് അര്‍ ഹിക്കുന്ന സഹായംചെയ്യാന്‍ കഴിഞ്ഞതിലും പ്രളയദുരന്തത്തില്‍ പെട്ട അറിവിന്റെ വെളിച്ചംപകരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു കൈത്താങ്ങാകാന്‍ കഴിഞ്ഞതിലും സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയും പെരുന്തച്ചന്‍ നാടകടീംഅംഗങ്ങളും അഭിമാനിക്കുന്നു. ഇവരെ കണ്ടെത്തി സഹായംഎത്തിക്കാന്‍ ഞങ്ങളെസഹായിച്ച കേരളത്തിലെ നാടകപ്രവര്‍ത്തകരായ ആലപ്പി ഋഷികേശിനും രമേഷ് മേനോനും സര്‍ഗ്ഗവേദി നന്ദി അറിയിക്കുന്നു.

Newsimg4_74852212കഥാപാത്രങ്ങളായി ജനങ്ങളെ രസിപ്പിച്ച് തിളങ്ങിനില്‍ ക്കുന്ന കലാകാരന്മാരെ മാത്രമേലോകം കാണുന്നുള്ളു. അഭിനയിക്കുന്ന കാലത്ത് ലഭിക്കുന്ന പ്രശംസ അഭിനയത്തിനുശേഷം ഒരുകലാകാരന്റെ വിശപ്പ്മാറ്റുകയില്ല എന്ന സത്യം സൗകര്യപൂര്‍വ്വം മറക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. കലാകാരന്മാര്‍ അഭിനയരംഗത്തുനിന്ന് പിരിഞ്ഞാലും അവര്‍ക്ക് ഉപജീവനത്തിനുള്ള വരുമാനംലഭിക്കുന്ന രീതിയില്‍അവരെ ബോധവല്‍ക്കരിച്ച്, പെന്‍ഷനായോ ഇന്‍ഷുറന്‍സ് പോലെയോ ഉള്ള എന്തെങ്കിലും സ്കീമുകളില്‍ പങ്കെടുപ്പിച്ച്, നിസ്സഹായതയിലേക്ക് വീണുപോകുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഗവണ്മെന്റ ്മുന്നോട്ടുവരണം. നമ്മുടെ സംസ്കാരത്തിന്റെ തൂണുകളായിവര്‍ത്തിക്കുന്ന എല്ലാകലാകാരന്മാര്‍ക്കും കലാരംഗത്തു നിന്നു വിരമിച്ചാലും അഭിമാനത്തോടെ ജീവിക്കുവാനുള്ള അസ്ഥയുണ്ടാകണം. ഗവണ്മെന്റും സാംസ്കാരികനായകന്മാരും ശക്തമായി മുന്നോട്ടുവരാത്തിടത്തോളം കാലം ഇതുതന്നെയായിരിക്കും ഭാവിയ്ക്കുവേണ്ടി കൂട്ടിവയ്ക്കാത്ത എല്ലാ കലാകാരന്മാരുടേയും അവസ്ഥ.

Newsimg6_15368884


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top