Flash News

മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

March 14, 2019

Rahul-gandhi-12മോദി രാജ്യത്തെ കേൾക്കുന്നില്ലെന്ന് കോൺഗ്രസ്സ് അഖിലേന്ത്യാ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട്ട് കോൺഗ്രസ്സ് സംഘടിപ്പിച്ച ജനമഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കഴിഞ്ഞ അഞ്ചു വർഷവും കേട്ടത് ഒരാളുടെ ശബ്ദമാണ് .സ്വന്തം ‘മൻ കി ബാത്ത്’ പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലി. മന്ത്രിമാരോടോ ജനങ്ങളോടോ സ്ഥാപനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ഇന്ത്യ എന്ത് ചെയ്യണമെന്ന് ബി.ജെ.പി യാണ് പറയുന്നത്.”- രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയാൽ വനിതാസംവരണബിൽ പാസ്സാക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി. അടിസ്ഥാന വരുമാന രേഖയുണ്ടാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

നേരത്തെ കാസറഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റേയും ശരത് ലാലിന്റെയും വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇരുവർക്കും നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ ഈ കൊലപാതകങ്ങൾ സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും രാഹുൽഗാന്ധി വീട്ടുകാർക്ക് ഉറപ്പ് നൽകി.

പുല്‍വാമയില്‍ സൈനികര്‍ മരിച്ചുവീണപ്പോള്‍ മോദി മുഖത്ത് ചായം പൂശി ഷൂട്ടിങ്ങ് തിരക്കില്‍

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ മരിക്കുന്നതില്‍ രാജ്യം ദുഃഖിച്ചപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിട്ടും ചിത്രീകരണം നിര്‍ത്തിവയ്ക്കാനുള്ള ഔചിത്യം പ്രധാനമന്ത്രി കാട്ടിയില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തേയും വിമര്‍ശിച്ചിരുന്നു.

സൈനികര്‍ മരിച്ചുകിടക്കുമ്പോഴുള്ള മോദിയുടെ അഭിനയം പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിമാനത്താവളങ്ങള്‍ മോദി അനില്‍ അംബാനിക്ക് സൗജന്യമായി കൊടുത്തു. മോദി ഭരണത്തിനിടെ കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ നരകിക്കുമ്പോള്‍ നരേന്ദ്രമോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അവരെ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്തെ ശതകോടീശ്വരന്‍മാരായ പത്തോ പതിനഞ്ചോ പണക്കാരുടേയും ജീവിതം വഴിമുട്ടിയ ദരിദ്രരുടേയും രണ്ട് ഇന്ത്യകള്‍ ഉണ്ടാക്കുക എന്നതാണ് നരേന്ദ്രമോദിയുടെ നവഭാരത ദര്‍ശനമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ലോകത്തെ ഏറ്റവും വലിയ വ്യാപാര കരാറായ റഫാലില്‍ മോദി നേരിട്ട് ഇടപെട്ട് അഴിമതി നടത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കരാര്‍ ഉറപ്പിക്കാന്‍ അനില്‍ അംബാനിയേയും കൂട്ടിയാണ് മോദി ഫ്രാന്‍സിലേക്ക് പറന്നത് എന്നതിന് തെളിവുണ്ട്. ഇന്ത്യ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കരാര്‍ അനില്‍ അംബാനിക്ക് നല്‍കണമെന്നും മോദി ഫ്രഞ്ച് പ്രസിഡന്റിനോട് നേരിട്ട് ആവശ്യപ്പെട്ടതിന്റെ രേഖകളും പുറത്തുവന്നു. അംബാനിക്കുവേണ്ടി മോദി നേരിട്ട് ഇടപെട്ട് വിമാനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചുവെന്നും രാഹുല്‍ ആരോപിച്ചു.

സിപിഎമ്മിന് എതിരെയും ശക്തമായ ഭാഷയിലായിരുന്നു കോഴിക്കോട്ടെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അക്രമത്തിലൂടെ കേരളത്തില്‍ അധികാരത്തില്‍ തുടരാമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ കേരളം നീതിയുടെ മണ്ണാണ്. പെരിയയില്‍ സിപിഎം കൊലപ്പെടുത്തിയ ശരത് ലാലിലും കൃപേഷിനും നീതി ലഭിക്കുക തന്നെ ചെയ്യും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സിപിഎമ്മിന് മറുപടിയില്ലാത്തതുകൊണ്ടാണ് അക്രമത്തിന്റെ വഴി സ്വീകരിക്കുന്നത്. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ കുറച്ചുസമയം കൂടി വേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top