Flash News

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

March 14, 2019

tom_3ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദേശസ്‌നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നുമാണ് ടോം വടക്കന്റെ വിശദീകരണം. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

മുന്‍ എഐസിസി സെക്രട്ടറി കൂടിയാണ് ടോം വടക്കന്‍. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്‍ പറഞ്ഞു. കുടുംബാധിപത്യം മടുപ്പിക്കുന്നുവെന്നും രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കന്‍ പ്രതികരിച്ചു.

നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ കൂടി ടോം വടക്കനെ പരിഗണിച്ചിരുന്നില്ല.

അതേസമയം തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തില്‍ ടോം വടക്കന്റെ പ്രവേശനം പാര്‍ട്ടിയില്‍ ചില നീക്കുപോക്കുകള്‍ക്ക് ഇടയാക്കിയേക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top