Flash News

റഫാല്‍ രേഖകള്‍ നീക്കണമെന്ന് കേന്ദ്രം; വിശേഷാധികാരമുളളതാണോയെന്ന് കോടതി തീരുമാനിക്കും

March 14, 2019

rafale_4ന്യൂഡല്‍ഹി : റഫാല്‍ രേഖകള്‍ പുന:പരിശോധനാ ഹര്‍ജികളില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഫാല്‍ രേഖകള്‍ വിശേഷാധികാരമുളളവയാണെന്ന്  അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ രേഖകള്‍ പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ വിശേഷാധികാരമുളളതാണോ എന്ന് കോടതി തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് വിധി പറയാന്‍ മാറ്റി.

അതേ സമയം കേന്ദ്ര സര്‍ക്കാരിന്റേത് വസ്തുതകള്‍ മറച്ചു വയ്ക്കാനുളള ശ്രമമെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍  പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാജ്യ താത്പര്യം എന്ന വാദം തെറ്റാണ്. വിശേഷാധികാരമുളളത് പ്രസിദ്ധീകരിക്കാത്ത രേഖകള്‍ക്ക് മാത്രം. ഇടപാടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പുന:പരിശോധനാ ഹര്‍ജിക്കാര്‍ രഹസ്യരേഖകള്‍ സംഘടിപ്പിച്ചത് മോഷണത്തിലൂടെയായിരുന്നെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top