Flash News

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബി.ജെ.പിയ്ക്ക് അര്‍ഹതയില്ല; മസൂദ് അസ്ഹറിനെ ‘ജി’ ചേര്‍ത്ത് അഭിസംബോധന സംഭവത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ അര്‍ണബ് ഗോസ്വാമി

March 14, 2019

theprofoundvaguenessofrahulgandhiandthehorrorscouchedwithinit0_1390915780_1100x513ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബി.ജെ.പിയ്ക്ക് അര്‍ഹതയില്ലെന്ന് റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമി. തീവ്രവാദ സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ‘ജി’ ചേര്‍ത്ത് അഭിസംബോധന സംഭവത്തിലാണ് അര്‍ണബ് ബി.ജെ.പി വിമര്‍ശിച്ചത്. എന്നാല്‍ മോദി ഭക്തനായ അര്‍ണബിന്റെ നിലപാട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ, അഭിഭാഷക മോണിക്ക അറോറ എന്നിവരെ ആശ്ചര്യപ്പെടുത്തി.

കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെയും ഇത്തരത്തില്‍ അഭിസംബോധന ചെയ്തിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ പ്രസ്താവന. രവി ശങ്കര്‍ പ്രസാദിനെക്കൂടാതെ മറ്റനവധി ബി.ജെ.പി നേതാക്കളും തീവ്രവാദികളെ ‘ജി’ ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. കഥയുടെ സാരം എന്താണെന്നും വെച്ചാല്‍, പളുങ്കു കൊട്ടാരത്തില്‍ താമസിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുതെന്നാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് അര്‍ണബ് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top