Flash News

വിവാദ പ്രസംഗം: ശ്രീധരന്‍ പിളളയ്‌ക്കെതിരെ ശശിതരൂരിന്റെ മാനനഷ്ടക്കേസ്

March 14, 2019

Sreedharan-pillai-tharoorതിരുവനന്തപുരം: കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തരൂരിന്റെ ഭാര്യമാര്‍ എങ്ങനെ മരിച്ചുവെന്ന് ശ്രീധരന്‍പിള്ള നടത്തിയ പ്രസ്താവനയില്‍ മാനനഷ്ടക്കേസ് നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തരൂരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സി.ജെ.എം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി. തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം.

ശശി തരൂരിന്റെ മൂന്ന് ഭാര്യമാരില്‍ രണ്ട് പേര്‍ എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവരും ചോദിക്കുന്നുവെന്നും എന്നാല്‍ താനോ ബി.ജെ.പിയോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. തരൂരിന്റെ ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു അവരെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

കേസ് നിയമോപദേശത്തിനായി തന്റെ അടുത്ത് വന്നിരുന്നതായും വാര്‍ത്താസമ്മേളനത്തിനിടെ ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് പുറത്ത് പറയാത്തതെന്നായിരുന്നു അന്ന് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top