Flash News

നായ്ക്കളുടെ ആക്രമണം 53 കാരന്‍ കൊല്ലപ്പെട്ടു

March 15, 2019 , പി.പി. ചെറിയാന്‍

Newsimg1_65139435ഗാല്‍വസ്റ്റണ്‍ (ടെക്‌സസ്): നായ്ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ടെക്‌സസ് ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ 53 കാരന്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 13 ബുധനാഴ്ചയായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഹെന്‍ട്രി അറിയിച്ചു. മറ്റൊരു വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് നായ്ക്കളാണ് ആക്രമണം നടത്തിയത്.

സാന്റാഫി ഹൈലാന്റ് റോഡ് 5600 ബ്ലോക്കിലെ ഒരു കുടുംബാംത്ത് വച്ചായിരുന്നു അമ്പത്തി മൂന്നുകാരനെ മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവം കണ്ടു നിന്ന കുടുംബാംഗം ഓടി സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യഥാര്‍ഥ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അറിയാനാകു എന്ന് ഓഫിസര്‍ പറഞ്ഞു.

മൂന്നു നായ്ക്കളെയും ടെക്‌സസ് സിറ്റി എആര്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. നായ്ക്കളെ പ്രകോപിച്ചതെന്തെന്ന് കണ്ടെത്തണമെന്നും, ഉടമസ്ഥനെതിരെ കേസ്സെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഓഫിസര്‍ അറിയിച്ചു.

Newsimg2_34561502

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top