Flash News

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജോസഫിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കും

March 15, 2019

chennithala_9

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ ഇടുക്കിയില്‍ പി.ജെ ജോസഫിന് സീറ്റ് നല്‍കുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു. ഇത്തരത്തില്‍ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നും കേരളത്തിലെ നേതാക്കള്‍ അറിയിച്ചു.

കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇന്ന് വൈകീട്ട് നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം മാത്രമെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പൂര്‍ണത വരികയുളളു. നാളെ പ്രഖ്യാപനവും ഉണ്ടാകും. കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ ആറ് സീറ്റുകളില്‍ മാത്രമെ അന്തിമ തീരുമാനമാകാത്തതുളളു. കെ.സി വേണുഗോപാല്‍ മത്സരിക്കുന്നതില്‍ തീരുമാനമുണ്ടായാല്‍ മാത്രമെ വയനാട്,ആലപ്പുഴ സീറ്റുകളില്‍ തീര്‍പ്പുണ്ടാകു. ഇതുവരെയുളള ചര്‍ച്ചകള്‍ പ്രകാരം ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും തൃശ്ശൂരില്‍ ടി.എന്‍ പ്രതാപനും ചാലക്കുടിയില്‍ ബെന്നി ബെഹ്നാനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും സ്ഥാനാര്‍ത്ഥികളാകാനാണ് സാധ്യത.

എറണാകുളത്ത് കെ.വി തോമസിനെ മാറ്റിയാല്‍ ഹൈബി ഈഡനോ അല്ലെങ്കില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയോ വന്നു കൂടായ്കയില്ല. പത്തനംതിട്ടയിലും അന്തിമതീരുമാനമായിട്ടില്ല. പി.സി വിഷ്ണുനാഥ് ആലപ്പുഴയിലോ പത്തനംതിട്ടയിലോ ഉള്‍പ്പെട്ടില്ലെങ്കില്‍ കാസര്‍ക്കോട് സ്ഥാനാര്‍ത്ഥിയായി വരാനും സാധ്യതയുണ്ട്. വയനാട്ടില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ വടകരയില്‍ ടി.സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകും. കെ.കെ രമയെ വടകരയില്‍ കോണ്‍ഗ്രസ് പിന്തുണക്കാനുളള സാധ്യതകളും ഇതോടെ ഇല്ലാതായി. ഇടുക്കിയില്‍ മാത്യു കുഴല്‍നാടന്‍,ജോസഫ് വാഴയ്ക്കന്‍,ഡീന്‍ കുര്യാക്കോസ് എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. ഇടുക്കിയില്‍ പി.ജെ. ജോസഫിനെയും വടകരയില്‍ കെ.കെ രമയേയും സ്വതന്ത്രരായി മത്സരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ താത്പര്യമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top