Flash News

വിവി പാറ്റ് എണ്ണുന്നതില്‍ നിലപാടറിയിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്

March 15, 2019

CRT

ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ 50 ശതമാനം വിവി പാറ്റ് സ്ലീപ്പുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തില്‍ കമ്മീഷന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കാന്‍ മാര്‍ച്ച് 25ലേക്ക് മാറ്റി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്ന സമയത്ത് കോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവടക്കം 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഹര്‍ജി നല്‍കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top