Flash News

വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെക്കെതിരെ നടപടിയെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍

March 15, 2019

ANAAന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിമിനും ക്രിസ്ത്യാനിക്കും ഉണ്ടായ സങ്കരസന്താനമാണെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരെ നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പ്കമ്മീഷന്‍. ഉത്തര കന്നടയില്‍ നടത്തിയ ബി.ജെ.പി. റാലിയിലായിരുന്നു വിവാദ പരാമര്‍ശം.

ഹെഗ്‌ഡെയുടെ പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമാണോ പ്രസ്താവന നടത്തിയതെന്ന് കമ്മീഷന്‍ പരിശോധിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.

മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും മകനായ രാഹുല്‍ ഗാന്ധിക്ക് ബ്രാഹ്മണനാണെന്നതിന് ഡി.എന്‍.എ തെളിവ് കൊണ്ടുവരാന്‍ പറ്റുമോയെന്നും ഹെഗ്‌ഡെ ചോദിച്ചിരുന്നു.ഇതിനു മുന്‍പും ഇത്തരം വിവാദ പ്രസ്താവന നടത്തിയിരുന്നയാളാണ് ഹെഗ്‌ഡെ. താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്നും അതിന്റെ പേര് തേജോ മഹാല്യ എന്നാണെന്നും മതേതരം എന്ന വാക്കിന് ഇന്ത്യന്‍ ഭരണഘടനയില്‍ സ്ഥാനമില്ലെന്നും ഉടന്‍തന്നെ സര്‍ക്കാര്‍ അവ മാറ്റുമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.

തുടര്‍ച്ചയായി രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഹെഗ്‌ഡെ നടത്തുന്നതെന്നും കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ഇയാളെ പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഹെഗ്‌ഡെയുടെ ഭാഷ നിയന്ത്രിക്കണമെന്ന് എന്‍.ഡി.എ ഘടക കക്ഷിയായ ജെ.ഡി.യുവും ബി.ജെ.പിയോടാവിശ്യപ്പെട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top