Flash News

ഇ.വി.എമ്മും വിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 16, 2019

evm-and-vvpatന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന ഉപാധികളും നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇ.വി.എമ്മും വിവിപാറ്റും കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കണമെന്നും വോട്ടെടുപ്പിനുള്ള രണ്ട് യന്ത്രങ്ങളും കൊണ്ടുപോകുന്നത് കൃത്യമായ മേല്‍നോട്ടത്തിലിയിരിക്കണമെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ട് രേഖപ്പെടുത്തിയത് വോട്ടര്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണെന്ന് വ്യക്തമാക്കുന്ന ഉപകരണമാണ് വിവിപാറ്റ്.

കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടലില്‍ നിന്നും വീട്ടില്‍ നിന്നുമടക്കം കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ കാണാതായ സംഭവങ്ങളിലൊക്കെയും അവിടെയുണ്ടായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി തെളിഞ്ഞിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top