Flash News

പ്രളയ ബാധിതര്‍ക്ക് പണം വിതരണം ചെയ്തതില്‍ വന്‍പാളിച്ച; ആളുമാറി വിതരണം ചെയതത് എട്ട് കോടി പതിനഞ്ച് ലക്ഷം രൂപ

March 16, 2019

kerala-flood-1കൊച്ചി: പ്രളയ ദുരിത ബാധിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു പണം വിതരണം ചെയ്തതില്‍ വന്‍വീഴ്ച. ആളുമാറി വിതരണം ചെയ്തത് എട്ട് കോടി പതിനഞ്ച് ലക്ഷം രൂപയാണ് എറണാകുളം ജില്ലയിലെ പ്രളയ ദുരിത മേഖലയില്‍ വിതരണം ചെയ്തത്. ഭാഗികമായി വീട് തകര്‍ന്നവര്‍ക്കുളള നഷ്ടപരിഹാര വിതരണത്തിലാണ് പാളിച്ച. ഡേറ്റാബേസ് തകരാറിനെ തുടര്‍ന്ന് മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ചതിനേക്കാള്‍ രണ്ടരലക്ഷം രൂപ അധികമായി സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് കൈമാറി.

മുന്നൂറ്റി ഇരുപത്തിയാറ് പേരുടെ അക്കൗണ്ടിലാണ് അധിക തുകയെത്തിയത്. പ്രളയം ഏറെ നാശം വിതച്ച വടക്കന്‍ പറവൂര്‍,ആലുവ മേഖലകളിലുളളവരാണ് ഇവരിലേറെയും. പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം അബദ്ധം മനസിലായതോടെയാണ് പണം തിരികെ പിടിക്കാന്‍ നടപടിയാവശ്യപ്പെട്ട് ലീഡ് ബാങ്ക് മാനേജര്‍ക്ക് ജില്ലാ കലക്ടറുടെ കത്തെത്തിയത്.

ഡേറ്റാബേസ് തകരാരില്‍ ആയതിനാലാണ് പണം തെറ്റായി അക്കൗണ്ടിലേക്ക് മാറിയെന്നാണ് കത്തില്‍ കലക്ടര്‍ സൂചിപ്പിക്കുന്നത്. അധിക പണം കിട്ടിയ 326 അക്കൗണ്ടുകള്‍ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മരവിപ്പിച്ചു. പക്ഷേ അധിക പണം കിട്ടിയ മിക്കവരും കിട്ടിയ പണം ഭാഗികമായോ പൂര്‍ണമായോ പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണം തിരികെ പിടിക്കുക ദുഷ്‌കരമാണെന്നാണ് ബാങ്കധികൃതരുടെ നിലപാട്. ഡേറ്റാബേസ് തകരാറാണ് പ്രശ്‌നത്തിന് വഴിവച്ചതെന്ന് പറയുമ്പോഴും എങ്ങിനെ ഈ തകരാറുണ്ടായിയെന്ന കാര്യം വ്യക്തമാക്കാന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top