Flash News

ന്യൂസിലാന്‍ഡ് പള്ളികളിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരന്‍; 9 പേരെ കാണാതായി

March 16, 2019

church_0ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 9 ഇന്ത്യക്കാരെ കാണാതായാതായും റിപ്പോര്‍ട്ടുണ്ട്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

നിലവില്‍ റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. ആക്രമണത്തില്‍ 49 പേര്‍ മരിക്കുകയും 20ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്. മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര്‍ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലന്‍ഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ആയതിനാല്‍ രണ്ട് പള്ളികളിലും ആളുകളുണ്ടായിരുന്നു. അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ എത്തുന്നതിന് മുമ്പായിരുന്നു അക്രമമുണ്ടായത്. താരങ്ങളെല്ലാം സുരക്ഷിതരാണ്. െ്രെകസ്റ്റ്ചര്‍ച്ചില്‍ നാളെ ന്യൂസിലാന്‍ഡിനെതിരായി ടെസ്റ്റ് മത്സരം കളിക്കുന്നതിനായാണ് ബംഗ്ലാദേശ് ടീം നഗരത്തിലെത്തിയിരുന്നത്.

newslandഅതിനിടെ വെടിവെയ്പ് ഫെയ്സ്ബുക്കില്‍ ലൈവ് ആയി പ്രചരിച്ചത് 17 മിനുറ്റാണെന്നും ഫെയ്സ്ബുക്കിലെ ലൈവ് സ്ട്രീമിംഗിനെതിരെ ടെക് ലോകം രംഗത്തിറങ്ങി. ഈ ലൈവ് സ്ട്രീംമിംഗ് ടെക് ലോകത്തും വലിയ ചര്‍ച്ചയാണ്. അക്രമിയുടെ തയ്യാറാടെപ്പും, ആക്രമണത്തിന്റെ ദൃശ്യങ്ങളും ഫെയ്‌സ് ബുക്കില്‍ പ്രചരിച്ച് ഏറെ കഴിഞ്ഞാണ് നീക്കിയതെന്നാണ് ആരോപണം. ദൃശ്യങ്ങളില്‍ ഡ്രൈവിംഗ് സീറ്റില്‍ കറുത്ത വസ്ത്രം ധരിച്ച അക്രമി ഓസ്‌ട്രേലിയക്കാരന്‍ ബ്രന്റണ്‍ ടാറന്റിനെ കാണാം. തലയില്‍ ഹെല്‍മറ്റും, കൈയ്യില്‍ മെഷീന്‍ ഗണ്ണും ഉണ്ടായിരുന്നു. കാറില്‍ നിറയെ തോക്കും തിരകളും സൂക്ഷിച്ചിരുന്നു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിച്ചായിരുന്ന പുറപ്പാട്. ക്രൂരതയ്ക്ക് ഇറങ്ങും മുന്നെ തുടങ്ങി ചിത്രീകരണം. അതിവേഗത്തില്‍ കാറോടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുന്നൂറിലേക്ക്. തോക്കിലെ വെടിയുണ്ട തീര്‍ന്നതോടെ വീണ്ടു കാറിനടുത്തേക്ക് എത്തി മറ്റൊരു തോക്കുമായി ആക്രണണം തുടര്‍ന്നു. വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിക്ക് നേരെയും ആക്രമി നിറയൊഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അക്രമങ്ങളത്രയും ഫെയ്ബുക്ക് ലൈവ്. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈവ് സ്ട്രീമിംഗ്. വീഡിയോ ചിത്രീകരണം തുടങ്ങിയ മിനുറ്റുകള്‍ സ്ട്രീമിംഗ് നടന്നിട്ടും അറിഞ്ഞില്ലെന്ന ഫെയ്‌സബുക്ക് വിശദീകരണത്തിനെതിരെ ലോകമെങ്ങും കടത്തു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്ക് പിന്നീട് നീക്കി. പക്ഷേ, ഇതിനോടകം യൂട്യൂബിലും, ചെറു വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും പ്രചരിച്ചുകഴിഞ്ഞു. ഇവ കൂടെ നീക്കാനുള്ള നപടികളിലാണ് കമ്പനികള്‍.

terror-attack

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top