Flash News

ബിബിസി ന്യൂസിലന്റിലെ ഭീകരാക്രമണത്തെ പള്ളി ആക്രമണം മാത്രമാക്കി; കൊല്ലപ്പെട്ടവര്‍ മുസ്ലീംകള്‍ ആയതുകൊണ്ടാണോ ഇതെന്ന് വിമര്‍ശനം

March 16, 2019

bbc-newzealand-mosque-terror-attackന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പിനെ ബിബിസി ഭീകരാക്രമണം എന്ന് വിശേഷിപ്പിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ മുസ്ലീംകള്‍ ആയതുകൊണ്ടാണോ ഈ നിലപാടെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ ആക്രമണത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചിരുന്നു. മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്നത് ആസൂത്രിതമായ ഭീകരാക്രമണം എന്നാണ് ജസീന്‍ഡ പറഞ്ഞത്.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഭീകരാക്രമണം എന്ന് തന്നെയാണ് വിശേഷിപ്പിച്ചത്. വലതുപക്ഷ ഭീകരാക്രമണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ‘ന്യൂസിലന്‍ഡ് മോസ്‌ക്കുകള്‍ ആക്രമിക്കപ്പെട്ടു’ എന്നായിരുന്നു ബിബിസിയുടെ തലക്കെട്ട്. ബിബിസിയുടെ ഈ മനോഭാവത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ബിബിസിയുടെ ഈ മനോഭാവത്തിനെതിരെ മുന്‍ ബിബിസി എഡിറ്റര്‍ റിഫാത് ജാവൈദ് ട്വീറ്റ് ചെയ്തത് ബിബിസിയുടെ ഇത്തരം പക്ഷപാതപരമായ സമീപനങ്ങളില്‍ നിരാശയുണ്ട് എന്നാണ്. ന്യൂസിലന്റിന്റെയും ഓസ്ട്രേലിയയുടേയും പ്രധാനമന്ത്രിമാര്‍ ഭീകരാക്രമണം എന്നാണ് പറഞ്ഞത്. എന്നാല്‍ നിങ്ങളുടെ ചാനല്‍, ഓണ്‍ലൈന്‍ എഡിറ്റര്‍മാര്‍ക്ക് ഇത് പള്ളി ആക്രമണം മാത്രമാണ്. ഇത് ലജ്ജാകരമാണ് റിഫാത് ജാവേദ് പറയുന്നു.

ആക്രമണത്തില്‍ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെന്‍ഡന്‍ ടെറന്റ് അറസ്റ്റിലായിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തലയില്‍ ക്യാമറ വച്ച് ഫേസ്ബുക്ക് ലൈവ് ചെയ്താണ് ഇയാള്‍ വെടിവെയ്പ് നടത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top