Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറ് വര്‍ഷം മുമ്പ് നടന്ന ടാലന്റ് ഹണ്ട് വഴിത്തിരിവായി; ആലത്തൂരില്‍ രമ്യയെ തേടിയെത്തിയത് കഴിവിനുള്ള അംഗീകാരം

March 16, 2019

remya-haridasതിരുവനന്തപുരം: കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ ഹരിദാസിനെ ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാണ്. സീറ്റുണ്ടോ എന്ന് ഉറപ്പിക്കുന്നതിന് മുന്നേ തന്നെ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് ഇവര്‍. സീറ്റ് കിട്ടിയാല്‍ സന്തോഷം ഇല്ലെങ്കില്‍ പരിഭവമില്ല എന്ന നിലപാടിലാണ് രമ്യ.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ രാഹുല്‍ കണ്ടെത്തിയ നേതാവ് എന്ന തലക്കെട്ടിലാകും രമ്യ വരുംനാളുകളില്‍ കോണ്‍ഗ്രസില്‍ ഇടമുറപ്പിക്കുക.

കെ.എസ്.യുവിലൂടെയാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തു. 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ദിവ്യ. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top