Flash News

ഇന്നത്തെ നക്ഷത്ര ഫലം (16 മാര്‍ച്ച് 2019)

March 16, 2019

rob-astrologyഅശ്വതി : അസൂയാലുക്കളുടെ കുപ്രചാരണത്താല്‍ മനോവിഷമം തോന്നും. വാക്കുകളും പ്രവൃത്തികളും ഫലവത്താകും. അറിവുകള്‍ കൈമാറുവാനവസരമുണ്ടാകും.

ഭരണി : മാന്യതയോടു കൂടിയ സമീപനം അവലംബിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സ്വപ്ന സാക്ഷാല്‍ക്കാരത്താല്‍ ആത്മ നിര്‍വൃതിയുണ്ടാകും.

കാര്‍ത്തിക : മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഭൂമി വാങ്ങും. ബന്ധുഗൃഹത്തില്‍ അത്താഴ വിരുന്നിന് അവസരമുണ്ടാകും. പ്രവര്‍ത്തന ക്ഷമത വര്‍ധിക്കും.

രോഹിണി : അമിതാവേശം നിയന്ത്രിക്കണം. പട്ടണവികസനം ഉണ്ടാകുമെന്നറിവു ലഭിച്ചതിനാല്‍ ഭൂമി വില്പന തൽക്കാലം ഉപേക്ഷിക്കും. ഔദ്യോഗിക ചര്‍ച്ചകള്‍ മാറ്റിവെക്കും.

മകയിരം : ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രത്യുപകാരം ചെയാൻ അവസരമുണ്ടാകും. സുകൃത കര്‍മങ്ങള്‍ക്ക് പണം ചെലവാ ക്കും.

തിരുവാതിര : വാക്ദാനങ്ങള്‍ പാലിക്കാൻ സാധിക്കും. അദൃശ്യമായ കഴിവുകള്‍ വന്നുചേരും. ആത്മവിശ്വാസം വര്‍ധിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍ വൃതിയുണ്ടാകും

പുണര്‍തം : ദുര്‍വാശി ഉപേക്ഷിക്കണം. ചുമതലകള്‍ അന്യരെ ഏല്പിച്ചാല്‍ അബദ്ധമാകും. വ്യവസ്ഥകള്‍ പാലിക്കാൻ സാധിക്കില്ല. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവില്ല.

പൂയ്യം : സജീവ സാന്നിദ്ധ്യത്താല്‍ പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. മുടങ്ങിക്കിടപ്പുള്ള വഴി പാടുകള്‍ ചെയ്തുതീര്‍ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

ആയില്യം : കലാകായിക രംഗങ്ങളില്‍ പരിശീലനം തുടങ്ങും. പുതിയ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. കുടുംബതര്‍ക്കം പരിഹരിക്കാൻ വിട്ടുവീഴ്ചകള്‍ ക്കു തയാറാകും.

മകം : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അവഗണിക്കപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കപ്പെടും. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും.

പൂരം : ദുഷ്ചിന്തകള്‍ അകറ്റാൻ ഈശ്വരപ്രാര്‍ഥനകള്‍ സഹായമാകും. മാസങ്ങള്‍ക്കു മുമ്പു തുടങ്ങിവെച്ച പദ്ധതി പൂര്‍ത്തീകരിക്കും. ധര്‍മ പ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാതാത്മനാ സഹകരിക്കും.

ഉത്രം : മത്സരരംഗങ്ങളില്‍ വിജയിക്കും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമര്‍പ്പിക്കാൻ തയാറാകും. ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും.

അത്തം : അറിവു പ്രകടിപ്പിക്കാൻ സാധിക്കും. ചര്‍ച്ചകളില്‍ വിജയിക്കും. ഹ്രസ്വ കാല പാഠ്യപദ്ധതിക്കു ചേരും. ബന്ധുക്കള്‍ വിരുന്നു വരും.

ചിത്ര : പ്രലോഭനങ്ങളില്‍ അകപ്പെടരുത്. പുത്രന്‍ വരുത്തിവെച്ച കടം തീര്‍ക്കാന്‍ ഭൂമിവില്ക്കുാൻ തയാറാകും. ശുഭ കര്‍മങ്ങള്‍ക്ക് പുറപ്പെടരുത്. ജാമ്യം നില്‍ക്കരുത്.

ചോതി : കൂടുതല്‍ ചുമതകള്‍ ഏറ്റെടുക്കും. അനുഭവജ്ഞാനത്താല്‍ ആഗ്രഹസാഫല്യമുണ്ടാകും. സ്വസ്ഥതയും സമാധാനവും അഭിഷ്ടകാര്യവിജയവും ഉണ്ടാകും.

വിശാഖം : മുടങ്ങിക്കിടപ്പുള്ള വഴിപാടുകള്‍ ചെയ്തുതീര്‍ക്കും. മംഗളവേളകളില്‍ പങ്കെടുക്കുവാനവസരമുണ്ടാകും. പുത്രന്‍റെ പ്രകീര്‍ത്തിയില്‍ സന്തോഷം തോന്നും.

അനിഴം : വിശ്വസ്ത ജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. പ കര്‍ച്ചവ്യാധി പിടിപെടും. അനുചിതപ്രവൃത്തികളില്‍ നിന്നും പിന്മാറണം.

തൃക്കേട്ട : മംഗളവേളയില്‍ പങ്കെടുക്കും. ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും. തൊഴില്‍ മേഖലയിലുള്ള അനിഷ്ടങ്ങള്‍ ഒഴിഞ്ഞുമാറാൻ പ്രത്യേക വഴിപാടുകള്‍ നേരും.

മൂലം : പുതിയ വിജ്ഞാനം ആര്‍ജ്ജിക്കുാൻ അവസരമുണ്ടാകും. സാമ്പത്തികവിഭാ ഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദുഷ്കീര്‍ത്തി ഒഴിവാകാൻ അധികാര സ്ഥാനം ഉപേക്ഷിക്കും.

പൂരാടം : വിശ്വസ്തജീവനക്കാരില്‍ നിന്നും വിപരീതപ്രതികരണങ്ങള്‍ വന്നുചേരും. പകര്‍ച്ചവ്യാധി പിടിപെടും. അനുചിത പ്രവൃത്തികളില്‍ നിന്നും പിന്മാറണം. മുന്‍കോപം നിയന്ത്രിക്കണം.

ഉത്രാടം : ഓര്‍മശക്തിയും കര്‍ത്തവ്യബോധവും പ്രവര്‍ത്തനക്ഷമതയും മനസാന്നിദ്ധ്യവും ആത്മവിശ്വാസവും വര്‍ധിക്കും. കടം കൊടുത്ത സംഖ്യ ലഭിക്കും. സംഘനേ തൃത്വസ്ഥാനം വഹിക്കും.

തിരുവോണം : പരിഭ്രമത്താല്‍ പരീക്ഷയില്‍ അവതരിപ്പിക്കാൻ സാധിക്കുകയില്ല. പകര്‍ച്ചവ്യാധി പിടിപെടും. യാത്രാക്ലേശത്താല്‍ ദേഹക്ഷീണം വര്‍ധിക്കും.

അവിട്ടം : പുതിയ ചുമതല ഏറ്റെടുക്കും. കഫ നീര്‍ദ്ദോഷ രോഗങ്ങള്‍ വര്‍ധിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും.

ചതയം : ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ജോലിക്കൂടു തല്‍ അനുഭവപ്പെടും. ആശയവിനിമയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പൂരോരുട്ടാതി : ഗ്രാമപ്രദേശത്തെ ഗൃഹം പൂട്ടിയിട്ട് പട്ടണത്തിലേക്ക് താമസം മാറ്റും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. സമീപത്തുളള പട്ടണത്തിലേക്കു ഉദ്യോഗമാറ്റമുണ്ടാകും.

ഉത്രട്ടാതി : സന്താനസൗഖ്യവും മനസമാധാനവും ആഗ്രഹസാഫല്യവും ഉത്സാഹവും ആത്മവിശ്വാസവും ഉണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകളില്‍ പങ്കെടുക്കും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി നേടും.

രേവതി : ആശയങ്ങള്‍ അന്തിമമായി അപരാധത്തില്‍ കലാശിക്കും. കാര്യസാദ്ധ്യങ്ങള്‍ കാല താമസമുണ്ടാകും. ചര്‍ച്ചകള്‍ പരാജയപ്പെടും. പണം നഷ്ടപ്പെടും. മധ്യസ്ഥതക്ക് പോകരുത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top