Flash News

രാഹുല്‍ മുന്നോട്ടുവെക്കുന്നത് അടിസ്ഥാന വരുമാന നിര്‍ണ്ണയം: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

March 16, 2019

rahul munnott vekkunnath-1പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവും റാലിയും പൊതുതെരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ നേരിടുമെന്നതിന്റെ ദൃഢനിശ്ചയമാണ് പ്രകടമാക്കിയത്. അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിപ്ലവകരമായ പരിപാടികളാണ് സമാപന ചടങ്ങായ കോഴിക്കോട്ടെ യു.ഡി.എഫ് റാലിയില്‍ രാഹുല്‍ഗാന്ധി അവതരിപ്പിച്ചത്.

PHOTOറഫാല്‍ അഴിമതി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപണങ്ങളുടെ ശരശയ്യയില്‍ കിടത്തി. അതേസമയം അക്രമം നടത്തി അധികാരം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാറിനെ നയിക്കുന്ന സി.പി.എമ്മിന് ശക്തമായ താക്കീതും നല്‍കി. കോണ്‍ഗ്രസിനും യു.ഡി.എഫിനാകെയും പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായി വ്യാഴാഴ്ച തൃശൂരില്‍ തുടങ്ങി കാസര്‍ഗോട്ട് പെരിയ സന്ദര്‍ശിച്ച് കോഴിക്കോട് കടപ്പുറത്ത് ജനമഹാറാലിയില്‍ പങ്കെടുത്തുമടങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്റെ സംസ്ഥാനത്തെ പരിപാടി.

മോദിയുടെ ബി.ജെ.പി ഗവണ്മെന്റിനെ അധികാരത്തില്‍നിന്നു നീക്കി ഒരു മതനിരപേക്ഷ ഗവണ്മെന്റിന് മെയ് 23ന്റെ ജനവിധിക്കുശേഷം നേതൃത്വം നല്‍കുമെന്ന ആത്മവിശ്വാസം കേരള പര്യടനത്തിലാദ്യന്തം രാഹുല്‍ നിലനിര്‍ത്തി. മാര്‍ച്ച് 12ന് അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലെ കൂട്ടായ ചര്‍ച്ചകളും തീരുമാനങ്ങളും ഉള്‍ക്കൊണ്ട 48കാരനായ രാഹുല്‍ ഗാന്ധി ഒരു മുതിര്‍ന്ന ദേശീയ നേതാവിനെയാണ് ഇത്തവണ സ്വയം ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. വിപ്ലവകരമായ ചില പരിപാടികള്‍ കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു എന്ന ആമുഖത്തോടെയാണ് രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്ന വെളിപ്പെടുത്തല്‍. ദേശീയ മിനിമം തൊഴിലുറപ്പു പദ്ധതി യു.പി.എ ഗവണ്മെന്റ് ഉറപ്പാക്കിയതുപോലെ രാജ്യത്തെ അടിസ്ഥാന വരുമാനരേഖ നിര്‍ണ്ണയിക്കും. ആ നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിസ്ഥാനവേതനം പണമായി അവരുടെ അക്കൗണ്ടുകളില്‍ എത്തിക്കും. ഇന്ത്യയില്‍ ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ അടിസ്ഥാനപരമായ പ്രായോഗിക നടപടിയായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക ഈ പദ്ധതി പ്രഖ്യാപിക്കുമെന്ന സൂചന രാഹുല്‍ നല്‍കി.

വികസനത്തിന്റെ നട്ടെല്ലാണ് സ്ത്രീകളെന്ന് ഓര്‍മ്മിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ലമെന്റിലും നിയമസഭകളിലും ദേശീയ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് മൂന്നില്‍ രണ്ട് ശതമാനം സംവരണം ഏര്‍പ്പെടുത്തും. ബജറ്റിന്റെ ആറ് ശതമാനം വിദ്യാഭ്യാസ ചെലവുകള്‍ക്കു നീക്കിവെക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ പ്രത്യേക മന്ത്രാലയം, നീതിയുടെ നാടായ കേരളത്തില്‍ ഇരട്ടക്കൊലപാതകത്തിനിരയായ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കല്‍, ചികിത്സ ചെലവുകള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ പദ്ധതി – രാഹുല്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ വാരിവിതറുകയായിരുന്നില്ല. ബി.ജെ.പി കോട്ടകളായിരുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതുപോലെ ഈ തീരുമാനങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്താകെ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നതായാണ് തോന്നിപ്പിച്ചത്.

rahul-gandhi-periya_710x400xtപ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചത് രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് പ്രതിമാസം 500 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കാനാണ്. ഇത് രണ്ടുകോടിയിലേറെ കൃഷിക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് മോദി അവകാശപ്പെടുന്നത്.

കേരളത്തിലടക്കം ദേശീയതലത്തില്‍ കോണ്‍ഗ്രസ് കടുത്ത സംഘടനാ – രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടയ്ക്കായിരുന്നു രാഹുലിന്റെ കേരള സന്ദര്‍ശനം. അതിനിടയ്ക്കാണ് പാര്‍ട്ടിയുടെ ദേശീയ വക്താവും മലയാളിയുമായ ടോം വടക്കനെപ്പോലൊരാള്‍ ബി.ജെ.പി ആസ്ഥാനത്ത് പൂക്കുടയുമായി അമിത് ഷായെ ചെന്നുകണ്ട് ബി.ജെ.പിയില്‍ അംഗത്വം നേടിയത്. യു.ഡി.എഫിലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം പിളരുന്നതും ആ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസിന്റെ ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കണമെന്ന ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഉണ്ടായതും. അതൊന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അസ്വസ്ഥനാക്കിയില്ല. പാര്‍ട്ടിയുടെ സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുവീഴ്ച ചെയ്തുകൂടെന്ന് സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് രാഹുല്‍ ചെയ്തത്. പ്രബലമായ ഇടതുമുന്നണി ഒരുവശത്തും ആര്‍.എസ്.എസ് – ബി.ജെ.പി മറുവശത്തും നിലനില്‍ക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കാനാവണം. പ്രധാനമന്ത്രി മോദിയേയും ആര്‍.എസ്.എസിനെയും പരാജയപ്പെടുത്താന്‍ എന്തു ത്യാഗവും വലുതല്ലെന്ന പ്രവര്‍ത്തകസമിതി പ്രമേയമാണ് കോണ്‍ഗ്രസ് അധ്യക്ഷനെ നയിക്കുന്ന വികാരമെന്ന് അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടിരിക്കണം.

rahul-gandhi-periya_InPixioവിചിത്രമായ രാഷ്ട്രീയ കാഴ്ചകളാണ് തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളം കാണുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ പുതുക്കി ജനമനസുകള്‍ ഇളക്കി പിന്തുണനേടിയവരായിരുന്നു മുമ്പൊക്കെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. ഇത്തവണ മറിച്ചാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ ചെല്ലാനോ ആശ്വസിപ്പിക്കാനോ അവരില്ല. കൊലയാളികളുടെ വീടുകളിലാണ് ആശ്വാസവും പിന്തുണയുമായി കേന്ദ്ര-സംസ്ഥാന-ജില്ലാ നേതാക്കള്‍ കയറിയിറങ്ങുന്നത്. രാഷ്ട്രീയ കൊലയാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന മുറവിളിയാണ് സി.പി.എം പ്രതികളായിട്ടുള്ള സംഭവങ്ങളില്‍ നാടാകെ ഉയരുന്നത്. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ രക്ഷകനെന്ന നിലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബക്കാര്‍ പ്രതീക്ഷയോടെ സമീപിക്കുന്ന പുതിയ അനുഭവമാണ് ഉണ്ടായത്.

rahul-gandhi-sharathlal-familyമട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കുടുംബം കണ്ണൂര്‍ വിമാനത്താവളത്തില്‍ കാത്തുനിന്നാണ് രാഹുല്‍ ഗാന്ധിയെ കണ്ടത്. സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന ആശങ്കയും സങ്കടവും അതു ലഭ്യമാക്കണമെന്ന അപേക്ഷയുമായാണവര്‍ എത്തിയത്. അവര്‍ക്ക് ആശ്വാസവും ഉറപ്പും കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കി. അവിടെനിന്നു പോയത് ഒരു മാസംമുമ്പ് രണ്ടു യുവ കോണ്‍ഗ്രസുകാരെ സി.പി.എംകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ കാസര്‍ഗോട്ടെ പെരിയയിലേക്കാണ്. അവിടെ കല്ല്യാട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ ഒറ്റമുറി കൂരയിലേക്ക് അദ്ദേഹം കടന്നുചെന്നു. അവനൊപ്പം സംസ്‌ക്കരിച്ച ജോഷിയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ശരത്‌ലാലിന്റെ വീട്ടിലേക്കും. ആ നാടാകെ കണ്ണീരും വേദനയുമായി രാഹുലിനെ കാത്ത് അവിടെ തിങ്ങിക്കൂടിയിരുന്നു.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ രക്തസാക്ഷി കുടുംബങ്ങളെ സമാശ്വസിപ്പിക്കാന്‍ മുമ്പ് കേരളത്തില്‍ എത്തിയിരുന്നതുപോലെ സാന്ത്വനത്തിന്റെ മനുഷ്യരൂപമായി രാഹുല്‍ഗാന്ധി എത്തി. അവരുടെ കണ്ണീരും തേങ്ങലും കണ്ട് കണ്ണുനിറഞ്ഞ ആ യുവനേതാവ് അമ്മമാരെയും സഹോദരിമാരെയും സമാശ്വസിപ്പിച്ചും കൊല്ലപ്പെട്ടവരുടെ അച്ഛന്മാരെ കെട്ടിപ്പിടിച്ചും സാന്ത്വനം പകര്‍ന്നു. നഷ്ടപ്പെട്ട മകനായി തന്നെ കാണാനും കുടുംബത്തിനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്നും ഉറപ്പു നല്‍കി.

dc-Cover-j0sh6isj3p7ub2qv39htmb23q4-20190315014831.Mediആര്‍.എസ്.എസ് – ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ അക്രമത്തിന്റെ പ്രത്യയശാസ്ത്രമാണ് നടപ്പാക്കുന്നത്. പക്ഷെ ദുര്‍ബലന്റെ ആയുധമാണ് അക്രമം. ഹിംസയെ അഹിംസകൊണ്ട് നേരിടുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് രാഹുല്‍ പറഞ്ഞു. പാടത്തെ പണിക്ക് വരമ്പത്തുകൂലി എന്ന് ഭരണത്തിലിരുന്നു പറയുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയത്തെ മാന്യമായും സഹനത്തിന്റെ സംസ്‌ക്കാരം കൈവിടാതെയുമാണ് രാഹുല്‍ വിമര്‍ശിച്ചത്. അതേസമയം മോദിയെ വസ്തുതകളും തെളിവുകളും എണ്ണിയെണ്ണി പറഞ്ഞ് അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ജനാധിപത്യ സ്ഥാപനങ്ങള്‍ ഓരോന്നായി തകര്‍ത്തതും സുപ്രിം കോടതിയെപോലും മറികടക്കുന്നതും. കഴിഞ്ഞ 45 വര്‍ഷക്കാലത്തിനിടയ്ക്കുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദി ഭരണത്തില്‍ നേരിട്ടത്. ഏതാനും ശതകോടീശ്വരന്മാര്‍ക്കാണ് പൊതു ഖജനാവിലെ പണമത്രയും മോദി നല്‍കിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മോദിക്കും അംബാനിക്കും അഴിയെണ്ണേണ്ടിവരുമെന്നും രാഹുല്‍ മുന്നറിയിപ്പു നല്‍കി.

രാഷ്ട്രീയമായും ആശയപരമായും മോദിയേയും ബി.ജെ.പിയേയും സംഘ് പരിവാറിനെയും എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പില്‍ വിമര്‍ശിക്കേണ്ടത് എന്നതിന്റെ ഗൃഹപാഠം സി.പി.എമ്മിന് നല്‍കുന്നതായിരുന്നു രാഹുലിന്റെ കോഴിക്കോട്ടെ പ്രസംഗം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top