Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

മാര്‍ക്ക് സെമിനാര്‍ ഏപ്രില്‍ 13-ന്

March 16, 2019

MARK_picചിക്കാഗോ: റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന അടുത്ത സെമിനാര്‍ ഏപ്രില്‍ 13-നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡെസ്‌പ്ലെയിന്‍സിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഓഡിറ്റോറിയമാണ് സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30-നു രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ മദ്ധ്യാഹ്നം 2.30 വരെ തുടരും.

ഡോ. സുരബ് പട്ടേല്‍, ഷിജി അലക്‌സ്, ആനി ഏബ്രഹാം, രാജി തോമസ്, ബ്രാഡി സ്‌കോട്ട്, ജിനോജ് മാത്യു എന്നിവരടങ്ങിയ വൈദ്യശാസ്ത്ര രംഗത്ത് അനുഭവവും, പ്രാഗത്ഭ്യവും തെളിയിച്ച സമര്‍ത്ഥരാണ് സെമിനാറില്‍ ക്ലാസുകള്‍ നയിക്കുന്നത്. റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് പുതുക്കുന്നതിനാവശ്യമായ 6 സി.ഇ.യു ഈ സെമിനാറില്‍ സംബന്ധിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www. marcillinois.org എന്ന വെബ്‌സൈറ്റ് വഴി അതിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഏപ്രില്‍ 6 ആണ്. രജിസ്‌ട്രേഷനായി മാര്‍ക്ക് അംഗത്വമുള്ളവരില്‍ നിന്ന് 10 ഡോളറും, അംഗത്വമില്ലാത്തവരില്‍ നിന്ന് 35 ഡോളറും ഈടാക്കുന്നതാണ്. ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ് എന്നവര്‍ അടങ്ങിയ മാര്‍ക്കിന്റെ സമര്‍ത്ഥരായ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സാണ് സെമിനാറിനു നേതൃത്വം നല്കുന്നത്. ഭാരിച്ച ചെലവും, ശോഷിച്ച പങ്കാളിത്തവും മൂലം മുഖ്യാധാരാ പ്രസ്ഥാനങ്ങളിലേറെയും തുടര്‍ വിദ്യാഭ്യാസ രംഗത്ത് നിന്നു വിടപറയുമ്പോഴും എല്ലാ വിഭാഗം റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളേയും ആകര്‍ഷിച്ചുകൊണ്ട് മാര്‍ക്ക് സെമിനാറുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. തുച്ഛമായ പ്രവേശന ഫീസില്‍ ഉന്നത നിലവാരമുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നുവെന്നതാണ് മാര്‍ക്കിന്റെ വിജയരഹസ്യം. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള മുന്‍ഗാമികള്‍ അടങ്ങുന്ന വലിയൊരു നേതൃത്വനിരയാണ് സംഘടനയുടെ ശക്തി. ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ എല്ലാവരേയും മാര്‍ക്ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് സെമിനാറിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

മാര്‍ക്ക് ഭാരവാഹികളായ യേശുദാസ് ജോര്‍ജ്, സമയാ ജോര്‍ജ്, ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജന്‍ വര്‍ഗീസ്, സണ്ണി കൊട്ടുകാപ്പള്ളി, ജയ്‌മോന്‍ സ്കറിയ എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും സെമിനാര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കും.

ജോയിച്ചന്‍ പുതുക്കുളം

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top