Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

കെവി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി; ഇന്ന് കൂടിക്കാഴ്ച, മെച്ചപ്പെട്ട പദവികള്‍ നല്‍കും

March 17, 2019

yhന്യൂഡല്‍ഹി: എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെവി തോമസിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി ഇന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കെവി തോമസുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന് മെച്ചപ്പെട്ട പദവികള്‍ നല്‍കി കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

ഉചിതമായ പദവികളോടെ കെവി തോമസ് പൊതുരംഗത്തുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അദ്ദേഹത്തെ അവഹേളിക്കാന്‍ പാര്‍ട്ടിയില്‍ ആരും മുതിരില്ല. പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം ജനങ്ങളുടെ അംഗീകാരം നേടിയവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കെവി തോമസ് എറണാകുളം മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള കെവി തോമസിനെ പിണക്കാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടില്ല. പ്രചരണ രംഗത്ത് നിന്ന് അദ്ദേഹം വിട്ടുനിന്നാല്‍പ്പോലും അത് യുഡിഎഫിന് തിരിച്ചടിയാകും. തീരദേശ മേഖലകളിലും പശ്ചിമ കൊച്ചിയിലും കെവി തോമസിന് വലിയ സ്വാധീനമുണ്ട്.

തനിക്ക് മാന്യമായി പിന്‍മാറാനുള്ള അവസരം പോലം നല്‍കിയില്ലെന്നാണ് കെവി തോമസ് ആരോപിച്ചിരിക്കുന്നത്. സീറ്റില്ലെന്ന് നേരത്തെ ഒരു സൂചന തന്നിരുന്നെങ്കില്‍ താന്‍ സ്വയം പിന്‍മാറുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രണ്ടാഴ്ച മുമ്പ് വരെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ ഭീഷണികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആ ആത്മവിശ്വാസത്തിലാണ് അദ്ദേഹം പ്രചരണത്തിന് ഇറങ്ങിയതും. എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പി രാജീവ് വന്നതോടെ കൂടുതല്‍ വിജയസാധ്യതയുള്ള ഹൈബി ഈഡനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഹൈബി ഈഡന്റെ പേര് പല തവണ ചര്‍ച്ചകളില്‍ ഉയര്‍ന്നപ്പോഴും ഹൈക്കമാന്‍ഡ് കൈവിടില്ലെന്ന് പ്രതീക്ഷയിലായിരുന്നു കെവി തോമസ്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ ആ പ്രതീക്ഷയെല്ലാം തെറ്റി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top