Flash News

ഇന്നത്തെ നക്ഷത്ര ഫലം (17 മാര്‍ച്ച് 2019)

March 17, 2019

astrology-bannerഅശ്വതി: അനുഭവജ്ഞാനമുളളവരുടെ നിർദേശം തേടും. പുതിയ പ്രവർത്തനമേഖലകളിൽ പണം മുടക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ധർമ പ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി സർവാത്മനാ സഹകരിക്കും.

ഭരണി: വസ്ത്രാഭരണ സുഗന്ധ ദ്രവ്യങ്ങൾ പ്രോത്സാഹന സമാനമായി ലഭിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയിൽ പുതിയ കണ്ടുപിടുത്തങ്ങൾക്ക് അംഗീകാരം ലഭിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും.

കാർ‍ത്തിക: ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമിവാങ്ങാൻ തയാറാകും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ സാധിക്കും. വിശേഷപ്പെട്ട ദേവാല യദർശനം നടത്തുവാനിടവരും.

രോഹിണി: ശ്രധിക്കുന്ന കാര്യങ്ങൾക്ക് അവിചാരിത തടസങ്ങൾ അനുഭവപ്പെടും. അനുവദിച്ച സംഖ്യ ലഭിക്കാൻ കക്ഷി രാഷ്ട്രീയക്കാരുടെ ശുപാർശ വേണ്ടിവരും. സഹപ്രവർത്തകർ അവധിയിലായതിനാൽ അദ്ധ്വാനഭാരം വർധിക്കും.

മകയിരം: വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. ആത്മവിശ്വാസത്താൽ കൂടുതൽ ചുമതലകളേറ്റെടുക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും.

തിരുവാതിര: കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സുതാര്യതയുൾള പ്രവർത്തനങ്ങളാൽ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

പുണർ‍തം: ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതി ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പാഠ്യപദ്ധതിയുടെ അന്തിമഭാഗം സമർപ്പിക്കാൻ തയാറാകും.

പൂയം: സന്താനസംരക്ഷണത്താൽ ആശ്വാസമുണ്ടാകും. ജോലിക്കാർ ചെയ്തുവെച്ച് അബദ്ധങ്ങൾ തിരുത്തേണ്ടതായിവരും. ബന്ധുക്കൾക്കിടയിൽ നിന്നും അപസ്വരം കേൾക്കുവാനിടവരും.

ആയില്യം: പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹസാഫ ല്യത്താൽ ആത്മനിർവൃതിയും ആത്മവിശ്വാസവുമുണ്ടാകും. പുത്രപൌത്രാദിസംരക്ഷണ ത്തിന് ദൂരദേശവിദേശയാത്രപുറപ്പെടും.

മകം: മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാന് അനുമതി ലഭിക്കും. ജന്മ സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. പ്രത്യേക പാഠ്യപദ്ധതിയിൽ ചേരുവാനിടവരും.

പൂരം: ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നും വിപരീതപ്രതികരണങ്ങൾ വന്നുചേരും. ആലോചനക്കുറവുക്കൊണ്ട് അബദ്ധങ്ങൾ ഉണ്ടാകും.

ഉത്രം: പുത്രന് വാങ്ങിയ ഗൃഹത്തിൽ താമസിക്കുവാനുള്ള ഏർപ്പാടുകൾ ചെയും. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കാൻ അവസരമുണ്ടാകും. ധർമ പ്രവൃത്തികൾക്കായി സർവാത്മനാ സഹകരിക്കും.

അത്തം: പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കാൻ ബന്ധുസഹായം തേടും. അനു ചിതപ്രവൃത്തികളിൽ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. ധനകാര്യ സ്ഥാപനത്തിന്‍റെ സഹായത്തോടുകൂടി ഉപരിപഠനത്തിന് ചേരും

ചിത്ര: ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ദുഃസൂചനകൾ ലഭിച്ചതിനാൽ സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തയാറാകും.

ചോതി: പ്രതികൂലസാഹചര്യങ്ങളെ തരണം ചെയേണ്ടതായി വരും. അവ്യക്തമായ പണമിടപാടിൽ നിന്നും യുക്തിപൂർവം പിന്മാറും. തരം താഴ്ത്തപ്പെടുവാനിടയുണ്ടെന്നറിവു ലഭിച്ചതിനാൽ മറ്റ് ഉദ്യോഗം അന്വേഷിക്കും.

വിശാഖം: പ്രതികൂലസാഹചര്യങ്ങളെ ആത്മധൈര്യത്തോടുകൂടി നേരിടാൻ സാധിക്കും. മാനസികവിഭ്രാന്തിക്ക് കുറവു തോന്നും. മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ പുതിയ ചുമതലകളേറ്റെടുക്കും

അനിഴം: വിവിധങ്ങളായ കർമ പദ്ധതികൾ ഏറ്റെടുക്കുവാനിടവരും. സ്വയംപര്യാപ്തത ആർജിക്കാൻ സന്നദ്ധനാകും, സഹോദരങ്ങളുമായി രമ്യതയിലായിത്തീരുവാൻ ത യാറാകും.

തൃക്കേട്ട: ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ സാധിക്കും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും.

മൂലം: കുടുംബത്തിൽ സമാധാനന്തരീക്ഷം ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. ഗൃഹത്തിന്‍റെ അറ്റകുറ്റപണികൾ തുടങ്ങി വെക്കും. അർഹമായ ആവശ്യങ്ങൾ പരിഗണിക്കപ്പെടും.

പൂരാടം: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്ത രീക്ഷമുണ്ടാകും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകും.

ഉത്രാടം: പലപ്രകാരത്തിലും അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധന വേണ്ടിവരും. അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമസഹായം തേടും. കടം കൊടുക്കുക, കടം വാങ്ങുക, തുടങ്ങിയവയിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടത്.

തിരുവോണം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങൾ ഒഴിവാകും. സാമ്പത്തിക വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

അവിട്ടം: പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും. ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. സമന്വയ സമീപനത്താൽ സർവകാര്യവിജയവും ഉണ്ടാകും.

ചതയം: ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാധാരണകൾ ഉപേക്ഷിക്കണം. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. പരാമർശങ്ങൾ കേൾക്കുവാനിടവരും

പൂരോരുട്ടാതി: വ്യവസായ സ്ഥാപനത്തിന്‍റെ നിലനിൽപിന്നായി അലസരായ ജോലിക്കാരെ പിരിച്ചുവിടും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറാകും.

ഉത്രട്ടാതി: പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. സഹോദര സഹായ ഗുണത്താൽ വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. മതപരമായ കാര്യങ്ങളിൽ സർവാത്മനാ സഹകരിക്കും

രേവതി: ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിക്കാൻ സാധിക്കും. ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top