Flash News

കേരളത്തില്‍ യു.ഡി.എഫ് 16 സീറ്റുകള്‍ നേടും; എല്‍.ഡി.എഫ് മൂന്ന് സീറ്റിലൊതുങ്ങുമ്പോള്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ

March 18, 2019

times-now-surveyന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് 16 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ സര്‍വ്വേ. എല്‍.ഡി.എഫിന് മൂന്ന് സീറ്റ് കിട്ടുമെന്നും ബി.ജെ.പി ആദ്യമായി കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റില്‍ ജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. ടൈംസ് നൗവും വി.എം.ആറും ചേര്‍ന്നാണ് സര്‍വേ തയ്യാറാക്കിയത്.

ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യു.ഡി.എഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും പോള്‍ ട്രാക്കര്‍ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോള്‍ ട്രാക്കര്‍ തയ്യാറാക്കിയത്.

ജനുവരിയില്‍ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോള്‍ സര്‍വേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പോള്‍ ട്രാക്കര്‍. മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top