Flash News

ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിലവ്‌; നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം

March 18, 2019

TAXതിരുവനന്തപുരം: ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിലവിന്റെ നിരീക്ഷണത്തിനായി ആദായനികുതി വകുപ്പ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം  സംസ്ഥാനത്ത് ഇരുപത് സംഘങ്ങള്‍ക്കാണ് രൂപം നല്‍കിയത്.  പത്ത് ലക്ഷത്തിന് മുകളില്‍ മൂല്യമുളള രേഖയില്ലാത്ത വസ്തുക്കളോ പണമോ കണ്ടാല്‍ ഈ സംഘത്തിന് പിടിച്ചെടുക്കാം.

നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ രണ്ട് ആദായ നികുതി ഓഫീസര്‍മാരും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാകും. തിരഞ്ഞെടുപ്പ് ആഗതമായതോടെ പണത്തിന്റെ നിയമപരമല്ലാത്ത ഉപയോഗം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ആദായ നികുതി വകുപ്പ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ്, പോലീസ്, വനം, സംസ്ഥാന എക്‌സൈസ് വകുപ്പ് എന്നിവരുമായി മാര്‍ച്ച് 19ന് ചര്‍ച്ച നടത്തും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top