Flash News

ജലചൂഷണ കമ്പനികളെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്: ‘ഹോപ്പ്’ നേച്ചര്‍ ക്ലബ്

March 18, 2019 , നൗഷാദ് ആലവി

Hope Natural logoപാലക്കാട്: ഭൂഗര്‍ഭ ജലത്താല്‍ സമ്പന്നമായിരുന്ന പ്ലാച്ചിമടയിലെ ജലം ചൂഷണം ചെയ്യുകയും, ജലം മലിനമാക്കുകയും ചെയ്ത കോള കമ്പനി അടച്ച് പൂട്ടിയതിന് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ‘ഹോപ്പ്’ നേച്ചര്‍ ക്ലബ്ബ്‌ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരുടെയും, യുവജനസംഘടനകളുടെയും ശക്തമായ ഇടപെടല്‍ മൂലമാണ് 2006-ല്‍ കമ്പനി അടച്ച് പൂട്ടിയത്. 2008-ല്‍ പ്ലാച്ചിമടയില്‍ ലോക ജല സമ്മേളനം നടന്നിരുന്നു.

ജലമാണ് മനുഷ്യ ജീവന്റെ അടിസ്ഥാന ഘടകം. ജലമില്ലാതെ ജീവനില്ല. ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള, മൂല്യം നിര്‍ണ്ണയിക്കാന്‍ സാധിക്കാത്ത ജലം ഊറ്റി വില്‍പ്പനച്ചരക്കാക്കുന്ന കൊക്കൊകോളയടക്കമുള്ള കമ്പനികളുടെ അനുമതി റദ്ദ് ചെയ്ത് ജലചൂഷകരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്നും ‘ഹോപ്പ്’ ആവശ്യപ്പെട്ടു. കുടിവെള്ളത്തിന് വരെ മനുഷ്യര്‍ പ്രയാസമനുഭവിക്കുന്ന കാലത്ത് ജലചൂണഷ കമ്പനികള്‍ക്ക് സര്‍ക്കാരും, പ്രദേശിക ഭരണകൂടങ്ങളും പ്രവര്‍ത്തന അനുമതി നല്‍കിയാല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെയും, യുവജന സംഘടനകളുടെയും, നവ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളൂടെയും കുട്ടായ്മ രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ‘ഹോപ്പ്’ നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ്‌ നല്‍കി.

ജീവജലം സംരക്ഷിക്കാന്‍ പൊതുജനങ്ങളുടെ പിന്തുണയോടെ പ്രായോഗിക നടപടികള്‍ സ്വീകരിക്കാനും, ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വേനലാവധി കാലത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ‘ഹോപ്പ്’ നേച്ചര്‍ ക്ലബ്ബ്‌ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ക്ലബ്ബ്‌ പ്രസിഡന്റ്‌ നൗഷാദ് ആലവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ സക്കീര്‍ ഒതളൂര്‍, അക്ബറലി കൊല്ലങ്കോട്, റിയാസ് മേലേടത്ത്, ശഹീര്‍ അബ്ബാസ് എന്നിവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top