Flash News

കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ദേഹത്ത് തട്ടിയതിനെച്ചൊല്ലി നടനും നാട്ടുകാരും തമ്മില്‍ സംഘട്ടനം

March 19, 2019

SUDEERആലപ്പുഴ: നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ നടന്റെ സംഘട്ടനം. സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്എല്‍ പുരത്തുവച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്ക് നയിച്ചത്. നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

എസ്എല്‍ പുരത്ത് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നടുറോഡില്‍ സംഘര്‍ഷം അരങ്ങേറിയത്. നടന്‍ സുധീറും രണ്ടു സുഹൃത്തുകളും എസ്എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ ആഢംബര കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇതു ചോദ്യം ചെയ്തപ്പോള്‍ വാക്കുതര്‍ക്കമായി.

തുടര്‍ന്നു ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍, അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്ത്തി. ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെ മറ്റൊരു വഴിയാത്രക്കാരനായ ഹരീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരുക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.

നടനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ ഇവരെ പൊലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്

പരുക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിനെയും സുഹൃത്തുക്കളെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top