Flash News

ഏലിയാമ്മ തോമസ് ഓര്‍ലാന്‍ഡോയില്‍ നിര്യാതയായി

March 19, 2019 , ജീമോന്‍ റാന്നി

Obituary Photo_Aleyamma Thomas1ഒര്‍ലാന്‍ഡോ (ഫ്ലോറിഡ): കൈനടി കണ്ണോട്ടുതറ ചെറുകര പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുട്ടിയമ്മ 81) ഒര്‍ലാന്‍ഡോയില്‍ നിര്യാതയായി. പരേത കോട്ടയം വാകത്താനം പാറക്കല്‍ കുടുംബാംഗമാണ്.

2018 ഓഗസ്റ്റിലാണ് ഒര്‍ലാന്‍ഡോയിലുള്ള ഇളയ മകന്‍ സോണിയോടൊപ്പം താമസമാക്കിയത്.

മക്കള്‍: വത്സമ്മ ജോര്‍ജ് (തോട്ടയ്ക്കാട്), സണ്ണി തോമസ് (കുവൈറ്റ്), സോണി കണ്ണോട്ടുതറ (ഓര്‍ലാന്‍ഡോ).

മരുമക്കള്‍: ജോര്‍ജ്കുട്ടി കൊരട്ടിയില്‍ (കാനറാ ബാങ്ക് ), സെലിന്‍ സണ്ണി (കുവൈറ്റ്), സ്മിത സോണി (ഒര്‍ലാന്‍ഡോ).

കൊച്ചുമക്കള്‍ : ആശ, അനില്‍, അഭിലാഷ്, സില്‍വിയ, ബിബിന്‍, രേഷ്മ, ലിബിന്‍ സണ്ണി, ഏഞ്ചല സോണി, ആന്‍ മരിയ സോണി, ഏബെല്‍ സോണി.

പൊതുദര്‍ശനം: മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ (St.Mary’s Syro Malabar Catholic Church, 2581, S.Sanford Ave, Sanford 32773).

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10:30 മുതല്‍ 11:45 വരെ. തുടര്‍ന്ന് സംസ്‌കാരം സാന്‍ഫോര്‍ഡിലുള്ള ഓള്‍ സോഴ്‌സ് കാതോലിക് ചര്‍ച്ച് സെമിത്തേരിയില്‍. (3280, W 1st St.Sanford, FL 32771)

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി 407 683 3629.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top