Flash News

ഹൂസ്റ്റണില്‍ നിന്നും അപ്രത്യക്ഷയായ യുവതിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു

March 19, 2019 , പി.പി. ചെറിയാന്‍

everഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിഒന്ന് വയസ്സുള്ള അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

കറുത്ത വസ്ത്രവും, മുക്കുത്തിയുമായാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.

ഇവരെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 832 394 1840, 281 309 9500 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കുണ മെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മാര്‍ച്ച് 17ന് എവര്‍ ഗ്രീനിനോട് സാമ്യമുള്ളതെന്ന് തോന്നിക്കുന്ന ഒരു മൃതശരീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷേ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. തിരോധാനത്തെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top