Flash News

കെ. മുരളീധരനിറങ്ങുന്നു; വടകരയിൽ തീ പാറും

March 19, 2019

Muraleedharanന്യൂദൽഹി: ഒടുവിൽ നറുക്ക് വീണത് കെ.മുരളീധരന്. വടകര സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എത്തുന്നു. രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ വടകര സീറ്റിൽ ആരെന്നുള്ള തീരുമാനം ഹൈക്കമാന്‍റിന് വിട്ടിരുന്നു. സീറ്റിനെ ചൊല്ലി സംസ്ഥാന കോൺഗ്രസിലെ എ – ഐ ഗ്രൂപ്പുകൾ പോര് തുടരുന്ന സാഹചര്യത്തിലാണ് കെ. മുരളീധരനോട് വടകരയിൽ മത്സരിക്കാമോ എന്ന് ഹൈക്കമാൻഡ് ആരാഞ്ഞത്. അദ്ദേഹം സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു. ഇനി ഔദ്യോഗിക പ്രഖ്യാപനം വരാനുണ്ട്. നേരത്തെ വയനാട് സീറ്റിൽ കെ. മുരളീധരന്റെ പേര് ഉയർന്നിരുന്നു.

മുരളീധരന്‍റെ സ്ഥാനാർഥിത്വം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സ്ഥിരീകരിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി ജയരാജനെ എതിരിടാൻ വടകരയിൽ ശക്തനായ സ്ഥാനാർഥി വേണം എന്ന് മലബാറിലെ കോൺഗ്രസ് പ്രവർത്തകർ വാശിപിടിച്ചിരുന്നു. മത്സരിക്കാനില്ല എന്ന് മുല്ലപ്പള്ളി ആദ്യമേ തീർത്ത് പറഞ്ഞിരുന്നു.

നിലവിൽ വട്ടിയൂർക്കാവ് എം.എൽ.എ യാണ് കെ. മുരളീധരൻ.

1989-ലും 91 ലും 99 ലും കോഴിക്കോട് മണ്ഡലത്തിൽ നിന്നുള്ള ലോകസഭാംഗമായിരുന്നു കെ.മുരളീധരൻ. കെ.പി.സി.സി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയിരുന്നു. 2001 -2004 കാലയളവിൽ കെ.പി സിസി അധ്യക്ഷനായിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സിയുടെ പ്രചാരണവിഭാഗം അധ്യക്ഷനായും ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നിയമിതനായി.

വയനാട്ടിൽ സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. എന്നാൽ പാലക്കാടും കാസർകോഡും വിട്ടുവീഴ്ചക്കു തയ്യാറായിട്ടും വയനാട്ടിൽ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പ് പറയുന്നത്.

യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍:

*തിരുവനന്തപുരം – ശശി തരൂര്‍
*പത്തനംതിട്ട – ആന്റോ ആന്റണി
*മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്
*ഇടുക്കി – ഡീന്‍ കുര്യാക്കോസ്
*എറണാകുളം – ഹൈബി ഈഡന്‍
*പാലക്കാട്- വി.കെ ശ്രീകണ്ഠന്‍
*തൃശൂര്‍ – ടി.എന്‍ പ്രതാപന്‍
*ചാലക്കുടി – ബെന്നി ബെഹനാന്‍
*ആലത്തൂര്‍ – രമ്യ ഹരിദാസ്
*കോഴിക്കോട് – എം.കെ രാഘവന്‍
*കണ്ണൂര്‍ -കെ സുധാകരന്‍
*കാസര്‍കോട് – രാജ് മോഹന്‍ ഉണ്ണിത്താന്‍
*വടകര- കെ. മുരളീധരന്‍
*മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി
*പൊന്നാനി- ഇ.ടി മുഹമ്മദ് ബഷീര്‍
*കോട്ടയം- തോമസ് ചാഴിക്കാടന്‍
*കൊല്ലം- എന്‍.കെ പ്രേമചന്ദ്രന്‍
*വയനാട് – ടി. സിദ്ദീഖ്
*ആലപ്പുഴ- ഷാനിമോള്‍ ഉസ്മാന്‍
*ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്‌

ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്ന് ഞെട്ടിച്ച് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Muraleedharan and Jayarajഇത്രയും ദിവസം കോണ്‍ഗ്രസ് കേട്ട വിമര്‍ശനങ്ങള്‍ക്ക് ഗംഭീരമായി മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് വടകരയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിലൂടെ. പല പേരുകളിലൂടെ മാറി മറിഞ്ഞ് അവസാനം പി ജയരാജനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള കേരളത്തിലെ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ മറുപടി.

ടി സിദ്ധിഖിന്റെയും വിദ്യാ ബാലകൃഷ്ണന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും അവസാനം കെ പ്രവീണ്‍ കുമാറിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നപ്പോഴും ആരും പ്രതീക്ഷിച്ചില്ല കെ മുരളീധരനാവും വടകരയില്‍ സ്ഥാനാര്‍ത്ഥിയെന്ന്. താന്‍ പ്രതിനീധീകരിച്ച മണ്ഡലത്തില്‍ മത്സരത്തിനിറങ്ങണമെന്ന മുല്ലപ്പള്ളിയുടെ വാക്കുകളെ കേട്ടാണ് മുരളീധരന്‍ വടകരയില്‍ പോരിനിറങ്ങാന്‍ തയ്യാറായത്.

നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം എല്‍ഡിഎഫ് ആവോളം നുകരവേയാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇതോടെ ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ പി ജയരാജന്റെ മേല്‍ക്കെ തകര്‍ക്കാമെന്നും കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നത്.

കോഴിക്കോട് എംപിയായിരുന്നു എന്നതും ജില്ലയിലെ വിപുലമായ ബന്ധങ്ങളുംമുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെയും ആര്‍എംപിഐയുടേയും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ വേണം എന്ന ആവശ്യവും കെ മുരളീധരനിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top