Flash News

മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കി പതിമൂന്നു വയസ്സുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി

March 19, 2019

hqdefaultകൊല്ലം: മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയായ മകളെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി. കൊല്ലം ഓച്ചിറയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

വിഗ്രഹങ്ങള്‍ വില്‍ക്കുന്ന വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി ഇവര്‍ പ്രദേശത്ത് താമസിച്ച് വരികയായിരുന്നു. വിഗ്രഹങ്ങള്‍ വില്‍ക്കുന്നതിന് സമീപത്തെ ഷെഡിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രാത്രി 11മണിയോടെ നാലംഗ സംഘം ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. തടയാനെത്തിയ മാതാപിതാക്കളെ അക്രമി സംഘം മര്‍ദ്ദിക്കുകയും പിന്നീട് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ട് പോവുകയുമായിരുന്നു..

സംഭവത്തെ തുടര്‍ന്ന് അവശരായ മാതാപിതാക്കളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചെങ്കിലും അന്വേഷണം ആരംഭിക്കാന്‍ തയ്യാറായിരുന്നില്ല. നാട്ടുകാര്‍ എത്തി പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രദേശവാസികളായ ചിലര്‍ ഇവരെ ശല്യം ചെയ്തിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ശല്യം ചെയ്ത നാലു ചെറുപ്പക്കാരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പ്രതികരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top