Flash News

കോടതിയലക്ഷ്യം: പ്രീത ഷാജിക്ക് 100 മണിക്കൂര്‍ സാമൂഹിക സേവനം ശിക്ഷ

March 19, 2019

preeth

കൊച്ചി: ഹൈക്കോടതി ഉത്തരവു ലംഘിച്ചതിനു പ്രീതയും ഭര്‍ത്താവും എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിക്ക് കീഴിലുളള കിടപ്പു രോഗികളെ 100 മണിക്കൂര്‍ പരിചരിക്കണമെന്ന് ഹൈക്കോടതി. ദിവസം ആറുമണിക്കൂര്‍ വീതമാണ് പരിചരിക്കേണ്ടത്. പരിചരണം നടത്തിയെന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കോടതി നിര്‍ദേശിക്കുന്ന ഏതു സാമൂഹിക സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനും തടസമില്ലെന്നു പ്രീത ഷാജി കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണു കലക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പാലിയേറ്റീവ് കെയറില്‍ സേവനത്തിനു കോടതി നിര്‍ദേശിച്ചത്.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മിഷനെ പ്രീത ഷാജി തടയുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു വീട് ലേലത്തില്‍ എടുത്തയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു പ്രീത ഷാജിക്കും ഭര്‍ത്താവിനും എതിരെ കോടതി അലക്ഷ്യത്തിനു നടപടി ആരംഭിച്ചത്.

അതേസമയം വീടു തിരിച്ചു പിടിയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് തങ്ങള്‍ അത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും സംഭവത്തില്‍ ക്ഷമാപണം സ്വീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണമെന്നായിരുന്നു പ്രീത ഷാജി കോടതിയെ അറിയിച്ചത്. എന്നാല്‍ വിധി പരസ്യമായി ലംഘിച്ചത് അംഗീകരിയ്ക്കാനാവില്ലെന്നായിരുന്നു കോടതി നിലപാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top