Flash News

‘പി.എം. നരേന്ദ്ര മോദി’ ഏപ്രില്‍ 5-ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍

March 19, 2019

pm-modiപ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘പിഎം നരേന്ദ്ര മോഡി’യെന്ന ചിത്രം ഏപ്രില്‍ 5-ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 12 ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പ് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അവര്‍. ചിത്രം നേരത്തെ റിലീസിനെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യം മാനിച്ചാണ് റിലീസ് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോഡിയായി വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

ജനുവരിയില്‍ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകദേശം തിരക്കിട്ട് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിയമാവലി പ്രകാരം ഒരു ചിത്രം സെന്‍സറിങ്ങിനായി സമര്‍പ്പിച്ചാല്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ സെന്‍സര്‍ ചെയ്ത് ലഭിക്കാന്‍ 68 ദിവസം വരെയെടുക്കാം. എന്നാല്‍ ബിജെപിയുടെ തന്നെ പ്രചരണായുധമായി എത്തുന്ന ചിത്രത്തില്‍ കൈ വെയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തയ്യാറാകുമെന്നത് സംശയമാണ്. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറേയുടെ ജീവിത കഥയുമായി ബന്ധപ്പെട്ടുള്ള ‘താക്കറേ’യില്‍ ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളുണ്ടായിട്ടും സെന്‍സര്‍ ബോര്‍ഡ് അത് നീക്കിയിരുന്നില്ല.

ബിജെപിയുടെ പ്രൊപ്പഗാന്റയായ ചിത്രം തെരഞ്ഞെടുപ്പിന് മുന്‍പ് റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ രംഗത്തു വന്നിട്ടുണ്ട്. ചിത്രം പരോക്ഷമായി പെരുമാറ്റച്ചട്ടലെഘനമാണെന്ന് പേരുവെളിപ്പെടുത്താതെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍’ മിഡ് ഡേ’യോട പ്രതികരിച്ചു.

newsrupt_2019-03_583c5823-5edd-4701-8200-49b06d01610e_pm_modi1ചിത്രത്തിന്റെ നിര്‍മാണത്തില്‍ രാഷ്ട്രീയപാര്‍ട്ടിയ്ക്ക് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ വിലക്കാനാവില്ല. പക്ഷേ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവര്‍ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ പാര്‍ട്ടി പരോക്ഷമായി ചിത്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയല്ല ചിത്രം നിര്‍മിക്കുന്നതിനായി പണം മുടക്കിയതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സിങ്ങിന്റെ വാദം. പ്രൊപ്പഗാന്‍ഡ ചിത്രമല്ല, ജനാധിപത്യ രാജ്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്നും പ്രധാനമന്ത്രിയുടെ ജീവിതം പറയുന്ന ചിത്രമായത് കൊണ്ടാണ്‌ ചിത്രത്തിന്റെ പ്രചരണാര്‍ഥം രാഷ്ട്രീയ നേതാക്കളെ സമീപിച്ചതെന്നും സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ രാജ്യത്ത് തുടങ്ങിയതാണ് രാഷ്ട്രീയ പ്രൊപ്പഗാന്‍ഡ ചിത്രങ്ങളുടെ നിര്‍മാണം. താക്കറെയെ കൂടാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറിന്റെ പദയാത്രയെ ആസ്പദമാക്കിയ യാത്ര എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ അവയ്‌ക്കൊന്നും ആയിരുന്നില്ല.

‘മോഡി’ എന്ന പേരില്‍ മറ്റൊരു വെബ് സീരീസും ‘ഇറോസ് നൗ’ ചാനലില്‍ ഏപ്രിലില്‍ റിലീസ് ചെയ്യുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൗഡ അഭിനയിക്കുന്ന കുരുക്ഷേത്ര എന്ന ചിത്രം റിലീസിന് തയ്യാറായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയ്ക്കായി കാത്തിരിക്കുയാണ്. ചിത്രത്തില്‍ അഭിമന്യുവായിട്ടാണ് നിഖില്‍ ഗൗഡ വേഷമിടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top